മുണ്ടുർ- മണ്ണാർക്കാട് റോഡിൽ സത്രംകാവ് പാലത്തിനു താഴെ ആളില്ലാത്ത നിലയിൽ സുക്ഷിച്ച 200 ലിറ്റർ ചാരായം വാഷ് കണ്ടെടുത്തു

                                             സനോജ് മന്ത്ര പറളി
പറളി : ക്രിസ്മസ്, ന്യൂ ഇയറ് സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് പറളി എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ, മുണ്ടുർ- മണ്ണാർക്കാട് റോഡിൽ സത്രംകാവ് പാലത്തിനു താഴെ ആളില്ലാത്ത നിലയിൽ സുക്ഷിച്ച 200 ലിറ്റർ ചാരായം വാഷ് കണ്ടെടുത്തു റെയിഡിൽ എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ എൻ. പ്രേമാനന്ദകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എം സജിഷ്, എസ്. അഭിലാഷ്, യു. അരുൺ, വനിത സിവിൽ എക്സൈസ് ഓഫിസർ കെ ടി .റഷിദ എന്നിവർ പങ്കെടുത്തു. ശക്തമായ പരിശോധനകൾ ഇനിയും നടത്തുമെന്ന്പറളി റെയ്ഞ്ച് എക്സൈസ് അറിയിച്ചു.

കോങ്ങാട് പ്രദേശത്തെ വാർത്തകൾ നൽകുന്നതിനായി 70253 68949 എന്ന നമ്പറിൽ ബന്ധപ്പെടാം

Post a Comment

Previous Post Next Post