വിസ്മയ പ്രതിഭ 2023 പുരസ്‌കാര ദാനവും ക്രിസ്മസ്- പുതുവത്സ രാഘോഷവും സംഘടിപ്പിച്ചു

കരിമ്പുഴ ആറ്റാശ്ശേരി വിസ്മയ ഗ്രാമീണ വായനശാലയുടെ "വിസ്മയ പ്രതിഭ 2023" പുരസ്കാരം ദാനവും വിസ്മയ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ക്രിസ്മസ് പുതുവത്സരാ ഘോഷവും സംഘടിപ്പിച്ചു. പ്രശസ്ത സാംസ്‌കാരിക പ്രവർത്തകൻ കെ പി എസ് പയ്യനടം പൊതുസമ്മേളന ഉദ്ഘാടനവും ഉണ്ണികൃഷ്ണൻ കരിമ്പുഴക്ക് പുരസ്‌കാരസർപ്പണവും നിർവഹിച്ചു. പ്രസിഡന്റ് പി. ടി. സുജിത അധ്യക്ഷതവഹിച്ചു. പുരസ്കാര ജേതാവ് ഉണ്ണികൃഷ്ണൻ കരിമ്പുഴ, ഗ്രാമപഞ്ചായത്ത് അംഗ ങ്ങളായ കദീജ കാസിം, ലക്ഷ്മികുട്ടൻ, അസ്‌ലം അച്ചു, സി.നന്ദകുമാരൻ, ഓമന ഉണ്ണി,സംഗീത് എസ് കുമാർ, ഗോകുലകൃഷ്ണൻ, സി. കെ. ഷാഹുൽ ഹമീദ്,പി.ഉണ്ണികൃഷ്ണൻ,എം. കൃഷ്ണ കുമാർ, വി. പി. നിവേദ, എൻ. സുരേഷ്, എം. ദീപു എന്നിവർ പ്രസംഗിച്ചു. ചട ങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർ ത്ഥികളെ അനുമോദിച്ചു.തുടർന്ന്‌ക്ലബ് അംഗങ്ങളുടെ കലാപരിപാടികളും നടന്നു

Post a Comment

Previous Post Next Post