ഗോവിന്ദാപുരം സംസ്ഥാന അതിർത്തിയിലെ മുഖ്യ ലഹരിയിടപാടുകാരൻ വിനയൻ ദാസനും കൂട്ടാളികളും 23.629 കിലോഗ്രാം കഞ്ചാവുമായി പിടിയിൽ

കൊല്ലങ്കോട് : ക്രിസ്തുമസ് , ന്യൂ ഇയർ പ്രമാണിച്ച് സംസ്ഥാന അതിർത്തികളിൽ ലഹരി കടത്ത് തടയുന്നതിന് പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ന്റെ നിർദ്ദേശ പ്രകാരം നടത്തിയ പ്രത്യേക ഡ്രൈവിന്റെ ഭാഗമായി കൊല്ലങ്കോട് പോലീസും , പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും ( ഡാൻസാഫ് ) രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ 23.629 കിലോഗ്രാം കഞ്ചാവുമായി ഗോവിന്ദാപുരം സംസ്ഥാന അതിർത്തിയിൽ മയക്കുമരുന്ന് ഇടപാടുകളുടെ മുഖ്യ കണ്ണി വിനയൻ എന്ന വിനയ കഞ്ചാവ് കാറിൽ കടത്താൻ ശ്രമിക്കവെ പോലീസ് പിടിയിലായത്. പ്രതികൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാർ പോലീസ് പിടിച്ചെടുത്തു.പാലക്കാട് മംഗലംഡാം അമ്പിട്ടൻതരിശ്ശ് സ്വദേശികളായ വിനയൻ ദാസനും, സഹോദരൻ വിനോദും വർഷങ്ങളായി അനധികൃത ഇടപാടുകൾക്കും , മയക്കുമരുന്ന് കച്ചവടത്തിനുമായി സംസ്ഥാന അതിർത്തിയായ ഗോവിന്ദാപുരത്ത് താമസമാക്കുകയായിരുന്നു. ആദ്യകാലത്ത് കോഴികടത്തലും , പിന്നീട് ഹാൻസ് കടത്തലും നടത്തിയിരുന്ന വിനോദും , വിനയനും പിന്നീട് വൻതോതിൽ കഞ്ചാവ് കച്ചവടത്തിലേക്ക് കടക്കുകയായിരുന്നു. സംസ്ഥാന അതിർത്തി കേന്ദീകരിച്ച് ഇവരുടെ നേതൃത്വത്തിൽ ലഹരി കടത്തിന് ഒരു ക്രിമിനൽ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. ഈ സംഘത്തെയും പോലീസ് നിരീക്ഷിക്കുണ്ട്.180 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ വിനോദ് 8 മാസമായി ആന്ധ്രയിൽ ജയിലിലായിരുന്നു. ആ സമയത്തും ലഹരി ഇടപാട് നടത്തിയിരുന്ന വിനയൻ കുറേ നാളുകളായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.വൻതോതിൽ തമിഴ്നാട്, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് വിനയൻ കഞ്ചാവ് എത്തിച്ച് ധർമരാജിന്റെ കരടികുന്നിലുള്ള തോട്ടത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. അവിടെ നിന്നും 3 പ്രതികളും ചേർന്ന് കാറിൽ കാത്താൻ ശ്രമിക്കുമ്പോഴാണ് പിടിയിലാവുന്നത്. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും, അതിർത്തി പ്രദേശത്ത് വിനയൻ നടത്തിയിരുന്ന ലഹരിയിടപാടുകളെക്കുറിച്ചും പോലീസ് അന്വേഷണം ശക്തമാക്കി.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം , ചിറ്റൂർ .ഡി .വൈ .എസ്.പി. സുന്ദരൻ , നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ.മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർമാരായ സുജിത്ത്. പി , മുരുകൻ , സീനിയർ സിവിൽ പോലീസ് ഓഫിസർ മാരായ ശശികുമാർ , രമേശ് എന്നിവരുടെ നേതൃത്വത്തിലുള്ള കൊല്ലങ്കോട് പോലീസും, സബ്ബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദിന്റെ നേതൃത്വത്തിലുള്ള ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി കഞ്ചാവും പ്രതികളേയും പിടികൂടിയത്

Post a Comment

Previous Post Next Post