പുലാപ്പറ്റ :വയലാർ രാമവർമയുടെ ചലച്ചിത്ര ഗാന രചനയെ മുൻനിർത്തി ടി എസ് എസ് ഭട്ടതിരിപ്പാട് എഴുതിയ
'പറയൂ നിൻ ഗാനത്തിൻ' എന്ന ഗ്രന്ഥത്തിന്റെ വിശകലനവും വയലാറിന്റെ വിവിധ ഗാനങ്ങളുടെ ആലാപനവും ഡിസംബർ 24 ഞായറാഴ്ച വൈകിട്ട് 4 മണി മുതൽ പുലാപ്പറ്റ ദേശീയ വായനശാലക്കടുത്തുള്ള ആർദ്രം വയോജന പാർക്കിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.കാലമെത്ര കഴിഞ്ഞാലും വയലാർ കുറിച്ചിട്ട വരികളിൽ ആസ്വാദകർ അലിയുകയാണ്.
‘ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി’ എന്ന അനശ്വര വരികൾ മാത്രം മതി വയലാർ എന്ന പ്രതിഭയെ അറിയാൻ.
കാവ്യ ഗന്ധർവ്വനായിരുന്ന വയലാർ രാമവർമ്മയുടെ വിഖ്യാതമായ ചലച്ചിത്ര ഗാനങ്ങളുടെ നിരൂപണമാണ് ടി എസ് എസ് എഴുതിയ പുസ്തകം.
വയലാർ ഗാനങ്ങളുടെ ആലാപനവും വയലാർ ഗ്രന്ഥത്തിന്റെ വിശകലനവും
നടക്കുന്ന ചടങ്ങിൽ സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി, ശുകപുരം രാധാകൃഷ്ണൻ, ജയറാം പാതാരി, വിനയചന്ദ്രൻ പുലാപ്പറ്റ തുടങ്ങിയവർ ആസ്വാദന സദസ്സിൽ സംസാരിക്കും. സുമംഗല ടീച്ചർ,അനിത ടീച്ചർ,ഷജിത്ത്,സവിത,സംഗീത, കൃഷ്ണകുമാർ,കൃഷ്ണപ്രസാദ്, നിലമ്പൂർ ഗോപിക,ജയകൃഷ്ണൻ തുടങ്ങിയവർ വയലാർ ഗാനങ്ങൾ ആലപിക്കുമെന്നും സംഘാടകർ അറിയിച്ചു.
Post a Comment