അഗളി: എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹ നടപടികൾ, ധൂർത്തും അഴിമതികളും ജനമദ്ധ്യത്യൽ തുറന്ന് കാണിക്കുവാൻ യുഡിഎഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത "കുറ്റവിചാരണ സദസ്സ്"ഡിസംബർ 30 ന് വെയ്കുന്നേരം 3 മണിക്ക് മണ്ണാർക്കാട് നടത്തും.മണ്ണാർക്കാട് നിയോജകമണ്ഡലം യു.ഡി.എഫ്.കമ്മറ്റിസംഘടിപ്പിക്കുന്ന കുറ്റ വിചാരണ സദസ്സിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ.കുഞാലിക്കുട്ടി ഉൾപ്പെടെയുള്ള യു.ഡി.എഫിൻ്റെ പ്രമുഖരായ നേതാക്കൾ പങ്കെടുക്കും.കുറ്റവിചാരണ സദസ്സ് വിജയിപ്പിക്കുന്നതിനു വേണ്ടി ഇന്ന് അഗളി രാജീവ് ഭവനിൽ കൂടിയ യു.ഡി.എഫ്.അട്ടപ്പാടി മേഖലാ കൺവെൻഷൻ അഡ്വ.എൻ.ഷംസുദ്ദീൻ.എം.എൽ.എ.ഉൽഘാടനം ചെയ്തു.ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.സാബു അദ്ധ്യക്ഷത വഹിച്ചു.യു.ഡി.എഫ്.നിയോജക മണ്ഡലം കൺവീനർ പി.സി.ബേബി,ഡി.സി.സി.അംഗം എം.ആർ.സത്യൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി മണ്ണാർക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്റീത, നേതാക്കൾ.ഷിബു സിറിയക്ക്, നവാസ് പഴേരി,പി.ഒ.വക്കച്ചൻ,ജോബികുരീക്കാട്ടിൽ,എം.കനകരാജ്,ജി.ഷാജു,എം.സി.ഗാന്ധി, സുനിത ഉണ്ണികൃഷ്ണൻ പ്രസംഗിച്ചു.
കുറ്റ വിചാരണ സദസ്സിലേക്ക് അട്ടപ്പാടി ബ്ലോക്കിൽ നിന്ന് 500പേരെ പങ്കെടുപ്പിക്കുവാനും 27ന് അട്ടപ്പാടിയിൽ വാഹന പ്രചരണ ജാഥ നടത്തുന്നതിനും തീരുമാനിച്ചു.
Post a Comment