പാലക്കയം : ശാന്തിയുടെയും സമാധാനത്തിൻ്റെയും ആഘോഷമാണ് ക്രിസ്‍മസ്. പുൽക്കൂടും, നക്ഷത്രങ്ങളും ഒക്കെ ഒരുക്കി ക്രിസ്മസിനെ വരവേറ്റ് പാലക്കയം ചീനിക്കപ്പാറ സെന്റ് തോമസ് ചർച്ച്. 500 ഓളം എൽഇഡി നക്ഷത്രങ്ങൾ കൊണ്ട് കാഴ്ച വിസ്മയം തീർത്ത് ചീനിക്കപ്പാറ സെന്റ് തോമസ് ചർച്ച്.രണ്ട് ആഴ്ച കൊണ്ടാണ് 500 ഓളം നക്ഷത്രങ്ങൾ ഇടവക കൂട്ടായ്മ നിർമ്മിച്ചത്.ഇത്രയും നക്ഷത്രത്തെ കുറിച്ച് പറയുകയാണെങ്കിൽ ഈ ഇടവകയുടെ കൂട്ടായ്മ തന്നെയാണ് ഇവിടെ പ്രകാശിച്ച് നിൽക്കുന്നത് എന്നും കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ക്രിസ്മസ് ആഘോഷത്തെ വരവേൽക്കാനായി വളരെയധികം സഹായിച്ചിട്ടുണ്ട് എന്ന് ചർച്ചിന്റെ കൈക്കാരൻ സച്ചു ജോസഫ് പറഞ്ഞു.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം ക്രിസ്മസ് വളരെ മികച്ച രീതിയിൽ ആഘോഷിക്കുന്നു എന്നും
മറ്റ് ഇടവകയിൽ നിന്നുള്ള യുവജനങ്ങളെ ആകർഷിക്കുന്ന രീതിയിൽ പരിപാടികൾ നടത്താൻ സാധിച്ചിട്ടുണ്ട് എന്നും കെ.സി.വൈ. എം മുൻ രൂപത പ്രസിഡന്റ് ഷാലിൻ ജോസഫ് പറഞ്ഞു.പള്ളിയിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഡിജെ സോങ്സും കുട്ടികളുടെ ഡാൻസും കലാപരിപാടികളും അരങ്ങേറി.ചർച്ചിലെ അംഗങ്ങൾക്കും പ്രദേശവാസികൾക്കും ഫാദർ ടോണി കോഴിപ്പാടൻ ക്രിസ്മസ് ആശംസകൾ അറിയിച്ചു.
Post a Comment