അലനല്ലൂർ:എടത്തനാട്ടുകര യുവഭാവന വായനശാലയുടെ സീനിയേഴ്സ് ക്ലബ്ബ് കഴിഞ്ഞ മാസം
നിലമ്പൂരിലേക്ക് നടത്തിയ വിനോദയാത്രയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് 'പാവപ്പെട്ടവരുടെ ഊട്ടി' എന്നറിയപ്പെടുന്ന നെല്ലിയാമ്പതിയിലേക്കും നടത്തിയ വിനോദയാത്ര വയോജനങ്ങൾക്ക് ആവേശമായി.
യത്തീഖാന
പ്രദേശത്ത് 55വയസ്സിനു മുകളിൽ പ്രായമുള്ളവരെ ഉൾപ്പെടുത്തി രൂപീകരിച്ച കൂട്ടായ്മയാണ് സീനിയേഴ്സ് ക്ലബ്.
വിവിധ മേഖലകളിൽ നിന്ന് വിശ്രമ ജീവിതം നയിക്കുന്ന വാർദ്ധക്യ സഹജമായ പരിസ്ഥിതികളിൽ നിന്ന് വിട്ടുനിന്ന് ആശ്വാസവും സന്തോഷവും പകരുന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്.
40
പേരടങ്ങുന്ന സംഘം, നെല്ലിയാമ്പതിയിലെ കേശവൻപാറ, സീതാർകുണ്ട്, പോത്തുണ്ടി ഡാം, മലമ്പുഴ ഡാം, പാലക്കാട് ലുലു മാൾ
എന്നിവിടങ്ങളിലേക്കാണ് യാത്ര നടത്തിയത്.
പാർക്കിൽ കളികളിൽ
ഏർപ്പെട്ടും ജീവിതത്തിലെ അനുഭവങ്ങളും തമാശകളും പങ്കുവെച്ചും പാട്ടുപാടിയും ഏവരും യാത്ര ആസ്വാദ്യകരമാക്കി.
നെല്ലിയാമ്പതിയിലേക്കുള്ള ചുരം റോഡ് ഭാഗികമായി തകർന്നതുകൊണ്ട് യാത്ര നിയന്ത്രണം ഉണ്ടായിരുന്നതിനാൽ പല സീനിയർ മെമ്പർമാർക്കും ഈ യാത്രയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.അവരെ കൂടി ഉൾക്കൊള്ളിച്ച് അടുത്തമാസം തന്നെ മറ്റൊരു യാത്ര സംഘടിപ്പിക്കാനും സീനിയേഴ്സ് ക്ലബ്ബ് തീരുമാനിച്ചു.
സിനിയേസ് ക്ലബ്ബ് കൺവീനർമാരായ കെ.രാംകുമാർ മാസ്റ്റർ, കെ.ടി അബ്ദുൽ കരീം മാസ്റ്റർ, ടി.കെ മുഹമ്മദ് മാസ്റ്റർ, വായനശാല പ്രസിഡൻറ് എം.കെ. യാക്കൂബ്, വായനശാല സെക്രട്ടറി കെ.ടി. സിദ്ദീഖ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
Post a Comment