പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കുക, കേന്ദ്രത്തിന്റെ ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കേരള യൂത്ത് ഫ്രണ്ട് എം-നടത്തിയ പ്രതിഷേധ ജ്വാല
മണ്ണാർക്കാട്:കേരള യൂത്ത് ഫ്രണ്ട് എം
പ്രതിഷേധ ജ്വാല മണ്ണാർക്കാട് ഹെഡ് ഹെപോസ്റ്റ് ഓഫീസ് മുമ്പിലും കാഞ്ഞിരപ്പുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചിരക്കൽപടി സ്റ്റേറ്റ് ബാങ്ക് മുമ്പിലും സംഘടിപ്പിച്ചു.
പാർലമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി 143 എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിക്ക് എതിരെയും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപിയെയും വൈസ് ചെയർമാൻ തോമസ് ചാഴികാടനയും എംപി യേയും സസ്പെൻഡ് ചെയ്ത കേന്ദ്ര നടപടിയെ പ്രതിഷേധിച്ച് കൂടിയാണ് കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന വ്യാപകമായി 200 കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. മണ്ഡലങ്ങളിൽ നടന്ന പ്രതിഷേധ ജാല യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ശരത് ജോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് എം പാലക്കാട് ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ജെയിംസ് ജോർജ് മുഖ്യ പ്രഭാഷണം നടത്തി.യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജസ്റ്റിൻ ജോസഫ്,മിഥുൻ എം,ജീസ്സ്മോൻ തോമസ്,കേരള യൂത്ത് ഫ്രണ്ട് എം കോങ്ങാട് നിയോജകമണ്ഡലം പ്രസിഡൻ്റ് അരുൺ സക്കറിയാസ്,
മണ്ഡലം പ്രതിനിധികൾ ജോബിൻ ബാബു,ആനന്ദ് ഫിലിപ്,
തുടങ്ങിയവർ സംസാരിച്ചു.
Post a Comment