കരിമ്പ പള്ളി-മൂറോൻ കൂദാശയും തിരുനാളാഘോഷവും ബൈബിൾ കൺവെൻഷനും

കരിമ്പ: 1965-ൽ സ്ഥാപിതമായ കരിമ്പ നിർമ്മലഗിരി സെന്റ് മേരിസ് മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയം,ദൈവസാന്നിധ്യം അനുഭവിച്ചറിയാൻ തക്ക രീതിയിൽ, അതിമനോഹരമായി പുനർ നിർമാണം പൂർത്തിയാക്കി ദൈവാരാധനയ്ക്കായി ദൈവജനത്തിന് സമർപ്പിക്കുന്നതായി പള്ളി ഭാരവാഹികൾ അറിയിച്ചു.ജനുവരി ഒന്നു മുതൽ 13 വരെയുള്ള ദിവസങ്ങളിലായി വിവിധ പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും.
  മലങ്കര സഭയുടെ തലവൻ മോറോൻ മോർ ബസേലിയോസ് കർദിനാൾ ക്ലിമ്മീസ് കാതോലിക്കബാവയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്ന വിശുദ്ധ മൂറോൻ കൂദാശയിൽ, മൂവാറ്റുപുഴ ഭദ്രാസന അധ്യക്ഷൻ ഡോ.യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്ത, പാലക്കാട് രൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോ.പീറ്റർ കൊച്ചുപുരയ്ക്കൽ മെത്രപോലീത്ത, മൂവാറ്റുപുഴ ഭദ്രാസന മുൻ അധ്യക്ഷൻ
ഡോ.എബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്ത തുടങ്ങിയവരും സഹകാർമികരായി പങ്കെടുക്കും.
  പ്രശസ്ത ധ്യാന ഗുരുക്കന്മാരായ,
റവറന്റ് ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ,റവറന്റ് ഫാദർ ജോസഫ് പുത്തൻപുരക്കൽ,റവറന്റ് ഫാദർ ജേക്കബ് കാട്ടിപറമ്പിൽ എന്നിവർ ബൈബിൾ കൺവെൻഷൻ നയിക്കും.വിവിധ കലാപരിപാടികളും അരങ്ങേറും.



Post a Comment

Previous Post Next Post