പാലക്കാട്: വയോധിക വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ രത്നപുരി പി.ഒ സ്ട്രീറ്റ് സ്വദേശി അഖിലിനെയാണ് (25) പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണാടി മണലൂർ സ്വദേശിനി പൊന്നുക്കുട്ടിയാണ് (85) ഞായറാഴ്ച രാവിലെ വാഹനമിടിച്ച് മരണപ്പെട്ടത്. തൊട്ടു പിന്നാലെ വന്ന വാഹനങ്ങളും ശരീരത്തിലൂടെ കയറിയിറങ്ങിയതിനാൽ മൃതദേഹം തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു. സംഭവ.ത്തിൽ പാലക്കാട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷിക്കവേ സമീപത്തെ സിസി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് മണലൂർ ജങ്ഷനിൽ രാത്രി 1.40 ഓടെ അപകടം നടക്കുന്നതിന്റെ സിസി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തിയത്.
Post a Comment