വാലികോട് വാട്സ്ആപ്പ് സൗഹൃദ കൂട്ടായ്മ സമൂഹത്തിന് മാതൃകയാകുന്നു


കല്ലടിക്കോട് : കരിമ്പ വാലികോട് പ്രദേശവാസികളുടെ ഒരു സാധാരണ വാട്സപ്പ് ഗ്രൂപ്പ് ആയ സൗഹൃദ കൂട്ടായ്മ വാലികോട് എന്ന നൂറോളം ആളുകൾ അടങ്ങിയ ഗ്രൂപ്പ് മുഖേന ഒരുകൂട്ടം യുവാക്കൾ നാടിനെ മാതൃകയാകുന്നു. നിർദ്ധനരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രൂപ്പ് മുന്നോട്ട് പോകുന്നത് ഗ്രൂപ്പ് തുടങ്ങി ഒരു മാസത്തിനകം കൂട്ടായ്മയ്ക്ക് പ്രദേശത്തുള്ള വിധവയായ സഹോദരിക്ക് ഹാർട്ട് ഓപ്പറേഷന് വേണ്ടിയും പ്രദേശത്തെ നിത്യ രോഗിയായ പെൺകുട്ടിയെയും ഈ വാട്സ്ആപ്പ് കൂട്ടായ്മയ്ക്ക് സഹായിക്കാൻ കഴിഞ്ഞു. ഗ്രൂപ്പിലുള്ള ഓരോ അംഗങ്ങളുടെയും ഒരുമിച്ചുള്ള ആശയമായിരുന്നു നാട്ടിലെ പാവപ്പെട്ടവരെ സഹായിക്കുക എന്നത്. നാട്ടിലെ അർഹരെ രാഷ്ട്രീയ മതഭേദമില്ലാതെ കണ്ടെത്തി സഹായങ്ങൾ ചെയ്തു കൊടുക്കുക എന്നതാണ് ലക്ഷ്യം എന്നും വരും ദിവസങ്ങളിൽ കുറി, ബിരിയാണി ചലഞ്ച്,മാസവരി( ഒരു അംഗത്തിൽ നിന്നും 100 രൂപ അറിഞ്ഞു തരുന്നവരിൽ നിന്നും മാത്രം ) എന്നിവ നടത്താൻ തീരുമാനിക്കുന്നുണ്ടെന്നും ഗ്രൂപ്പ് അഡ്മിൻ ആയ എം കെ മൂസ പറഞ്ഞു.

Post a Comment

Previous Post Next Post