ദേശീയ ചലച്ചിത്ര പിന്നണി ഗായിക അവാർഡ്‌ ജേതാവ്‌ നഞ്ചിയമ്മയെ ആദരിച്ച് വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ

എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ ദേശീയ ചലച്ചിത്ര പിന്നണി ഗായിക അവാർഡ്‌ ജേതാവ്‌ നഞ്ചിമ്മയെ ഉപഹാരം നൽകി ആദരിച്ചു. വിദ്യാർത്ഥികളുമായി പാടിയും ആടിയും ഇറങ്ങാനിരിക്കുന്ന പുതിയ സിനിമകളെക്കുറിച്ചും അതിൽ താൻ പാടിയ പാട്ടുകളെക്കുറിച്ചും, ഊര് വാസികളുടെ ജീവിതരീതികളെക്കുറിച്ചും, കൃഷി രീതികളെ കുറിച്ചും ചടങ്ങുകളെയും ആചാരങ്ങളെക്കുറിച്ചും സംവദിച്ചത് വിദ്യാർത്ഥിൾക്ക് നവ്യാനുഭവമായി. സ്റ്റാഫ് കൺവീനർ സി. മുഹമ്മദാലി,വിദ്യാർത്ഥി പ്രതിനിധികളായ ടി. ഇസ നൗഷാദ്, വി.ടി അൽമിഷ് എന്നിവർ ചേർന്ന് ഉപഹാരം നഞ്ചിയമ്മക്ക് കൈമാറി. അധ്യാപകരായ എ.പി ആസിം ബിൻ ഉസ്മാൻ, കെ.പി റോഷൻ കെ ഷംസീദാ ബീഗം, എം അജ്നാ ഷെറിൻ, കെ മുസ്തഫ മറ്റു വിദ്യാർത്ഥികൾ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post