ശ്രീകൃഷ്ണപുരം എസ്.എൻ.വി.ഓഡിറ്റ് ലയൺസ് ക്ലബ്ബുമായി സഹകരിച്ച് ഉപഭോക്താക്കൾക്കായ് നടത്തിയ ക്രിസ്മസ്-പുതുവത്സര ആഘോഷ പരിപാടി ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ്ബിൻറെ പ്രസിഡണ്ട് മണികണ്ഠൻ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ എസ്.എൻ.വി.ഓഡിറ്റിന്റെ മാനേജിങ് ഡയറക്ടർ ഭാസ്കർ പെരുമ്പിലാവിൽ സ്വാഗതം പറഞ്ഞു. ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ്ബിൻറെ ചാർട്ടർ പ്രസിഡന്റ് ഡോ.എ.കെ.ഹരിദാസ് മുഖ്യാതിഥിയായിരുന്നു. കൂടാതെ ഭാരവാഹികളായ മുൻ പ്രസിഡന്റ് അരുൺ രവി.കെ.ആർ, ഷാജിദാസ്.കെ, രാജൻ മൊളിച്ചിയിൽ തുടങ്ങിയവർ സംസാരിച്ചു. ഗിരീഷ് നന്ദി പറഞ്ഞു.
ശ്രീകൃഷ്ണപുരം എസ്.എൻ.വി.ഓഡിറ്റ് ലയൺസ് ക്ലബ്ബുമായി സഹകരിച്ച് ഉപഭോക്താക്കൾക്കായ് ക്രിസ്മസ്-പുതുവത്സര ആഘോഷ പരിപാടി നടത്തി
The present
0
Post a Comment