നവകേരള സൃഷ്ടിക്ക് സാമൂഹ്യ തിന്മയ്ക്കുള്ള പോരാട്ടം അനിവാര്യം :പി. രാമഭദ്രൻ

പാലക്കാട്: കേരള സർക്കാർ മുന്നോട്ടുവയ്ക്കുന്ന നവ കേരള സൃഷ്ടിക്ക് സാമൂഹ്യ തിന്മകൾക്കെതിരെയുള്ള പോരാട്ടം അനിവാര്യമാണെന്ന് കേരള നവോത്ഥാന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും കരകൗശല കോർപ്പറേഷൻ ചെയർമാനുമായ പി. രാമഭദ്രൻ പറഞ്ഞു .കേരള നവോത്ഥാന സമിതി പാലക്കാട് ജില്ലാ കൺവെൻഷൻ ഗസാല ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോരാട്ടത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട അനാചാരങ്ങൾക്കും ജാതി വിമോചനത്തിനും എതിരെയുള്ള പ്രക്ഷോഭമാണ് നടത്താൻ ഉദ്ദേശിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കെ എൻ എസ് ജില്ലാ പ്രസിഡൻറ് ഐസക് വർഗീസ് അധ്യക്ഷനായി. അഡ്വക്കേറ്റ് കെ. ശാന്തകുമാരി എംഎൽഎ, വി .പൊന്നു കുട്ടൻ ,കെ. ഗോകുൽദാസ്, എം. ഹസ്സൻ മുഹമ്മദ് ഹാജി, ജിമ്മി ജോർജ് ,എം .ആർ. അബ്ബാസ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post