ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായിവയോജനങ്ങൾക്കായിസംഘടിപ്പിച്ച വിനോദയാത്ര ശ്രദ്ധേയമായി

പാലക്കാട്‌ :കരിമ്പ ആകാശപറവയിലെയും
പുതുനഗരം ഭിന്നശേഷി വൃദ്ധസദനത്തിലേയും അന്തേവാസികൾക്കായി ജനമൈത്രി നടത്തിയ വിനോദയാത്ര ഉല്ലാസകരമായി.  
ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ല ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി.
ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് ഐ പി എസ് നിർദ്ദേശാനുസരണം ജനമൈത്രി നോഡൽ ഓഫീസർ ആർ.മനോജ് കുമാർ (ഡിവൈഎസ്പി നാർക്കോട്ടിക് സെൽ ) നേതൃത്വത്തിൽ 84 അന്തേവാസികളെ വിനോദയാത്രയിൽ ഉൾപ്പെടുത്തി.മാനസിക ഉല്ലാസം നൽകുന്നതിൻ്റെ ഭാഗമായി മലമ്പുഴ ഗാർഡനിലേക്ക് ഉല്ലാസ യാത്ര ഒരുക്കി.പുതുനഗരം ഇൻസ്പെക്ടർ ദീപകുമാർ, 'കല്ലടിക്കോട്‌ എസ് ഐ ശിവശങ്കരൻ,എന്നിവർ ഇരു ടീമുകളുടെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഡിവൈഎസ്പി മനോജ്കുമാർ, എ ഡി എൻ ഓ എഎസ്ഐ, മലമ്പുഴ എസ് പി സി കാഡറ്റ്സ് എന്നിവർ നേതൃത്വം നൽകി. മലമ്പുഴ ഗാർഡൻ സന്ദർശിച്ചു, കലാപരിപാടികൾ നടത്തി.ജില്ലാ കളക്ടർ എസ്.ചിത്ര ഐ എ എസ് വിനോദയാത്രക്ക് എത്തിയ അന്തേവാസികളെ സന്ദർശിച്ച് കൃസ്തുമസ് പുതുവത്സര ആശംസകൾ നേർന്ന് കേക്ക് മുറിച്ച് വയോജനങ്ങൾക്ക് നൽകി.ഇരു ടീമിലേയും അന്തേവാസികൾ അവർക്കുണ്ടായ അനുഭവങ്ങൾ പങ്കുവച്ചു.ജനമൈത്രി എഎസ്ഐ ആറുമുഖൻ,ബീറ്റ് ഓഫീസർമാരായ സുധീർ,ശിവകുമാർ, സുജയ് ബാബു, മുരളിദാസ്,സന്തോഷ് കുമാർ ഷിബു,വിനോദ് കുമാർ,ഗീത,പിങ്ക് ജനമൈത്രി ബീറ്റ് ഓഫീസർമാരായ എ എസ് ഐ ഷീബ ലോബോ,മിനി,ഗായത്രി വനിതാ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥരായ പമീല, മായ കല്ലടിക്കോട് സ്റ്റേഷനിലെ എ എസ് ഐ ഗീത,എഎസ്ഐ വിജയൻ,ജoബു, ബിനോയ്, കൃഷ്ണദാസ്,സുരേഷ് , യേശുദാസ്,വിജയൻ എന്നീ പോലീസ് ഉദ്യോഗസ്ഥരും മലമ്പുഴ സ്കൂളിലെ എസ് പി സി കാഡെറ്റുകളും അദ്ധ്യാപകരും മലമ്പുഴ ഇൻസ്പെക്ടർ സിജോ വർഗ്ഗീസ്,സമിതി മെമ്പർ വരദം ഉണ്ണി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post