വികസിപ്പ് ഭാരത് സങ്കല്പ യാത്രയ്ക്ക് കാരാകുറുശ്ശി പഞ്ചായത്തിൽ സ്വീകരണം നൽകി

കാരാകുറുശ്ശി : കാരാകുറുശ്ശി 2047 ൽ ഭാരതത്തെ വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടുകൂടി നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കുന്ന വിവിധ ജനക്ഷേമ പദ്ധതികൾ ഈ രാജ്യത്തെ മുഴുവൻ ഗ്രാമങ്ങളിലും എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി സംഘടിപ്പിച്ച വികസിത് ഭാരത് സങ്കൽപ്പ് യാത്ര കാരാകുർശ്ശി പഞ്ചായത്തിൽ പര്യടനം നടത്തി .
ഭവനരഹിതർക്ക് നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന, ശുദ്ധമായ കുടിവെള്ളം എല്ലാ വീടുകളിലും ലഭ്യമാക്കുന്നതിന് ജൽജീവൻ പദ്ധതി, പെൺകുട്ടികളുടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള സുകന്യ സമൃദ്ധി പദ്ധതി , കർഷകർക്ക് എല്ലാവർഷവും 6000 രൂപ സൗജന്യമായി ലഭിക്കുന്ന പ്രധാനമന്ത്രി കിസാൻ സമ്മാന നിധി , അസംഘടിത തൊഴിലാളി വിഭാഗത്തിന് പിന്തുണ നൽകിക്കൊണ്ട് നടപ്പിലാക്കുന്ന പ്രധാനമന്ത്രി വിശ്വകർമ്മ യോജന , സാമൂഹ്യ സുരക്ഷിതത്വത്തിന് വേണ്ടി പ്രധാനമന്ത്രി ഭീമ സുരക്ഷ യോജന ,പുകയില്ലാത്ത അടുപ്പുകൾ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി സൗജന്യ ഗ്യാസ് കണക്ഷൻ നൽകുന്ന പ്രധാനമന്ത്രി ഉജ്യൽ യോജന , കുറഞ്ഞ വിലയിൽ ഗുണമേൻമയുള്ള മരുന്നു കൾ ലഭ്യമാക്കുന്ന പ്രധാനമന്ത്രി ജൻ ഔഷധി തുടങ്ങിയ വിവിധ ജനക്ഷേമ പദ്ധതികളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് വേണ്ടിയാണ് ഈ യാത്ര സംഘടിപ്പിക്കുന്നത് . ഈ യാത്രയുടെ ഭാഗമായി വികസിത് ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുള്ള പ്രതിജ്ഞയും ഉണ്ടായിരുന്നു. വികസിത് ഭാരത് സങ്കൽപ്പ യാത്രയിൽ സൗജന്യ ഗ്യാസ് കണക്ഷൻ വിതരണവും , പ്രതിഭകളെ അനുമോദിക്കലും ഉണ്ടായിരുന്നു . കനറാ ബാങ്ക് മാനേജർ ജയാനന്ദൻറെ അധ്യക്ഷതയിൽ ശ്രീ കൃഷ്ണ ദാസൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ രവി അടിയത്ത് , സുകുമാരൻ മാസ്റ്റർ , പി ജയരാജ് മാസ്റ്റർ , സ്നേഹ രാമകൃഷ്ണൻ, കാനറാ ബാങ്ക് ലീഡ് മാനേജർ ശ്രീനാഥ് കനറാ ബാങ്ക് കാരാകുറുശ്ശി ബ്രാഞ്ച് മാനേജർ പ്രേംജിത്ത് തുടങ്ങിയവരും വിവിധ സർക്കാർ ഏജൻസികളുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് കലാപരിപാടികളും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post