ഒറ്റപ്പാലം:ദേശീയതലത്തിൽ ചിത്രകാരന്മാരുടെ കൂട്ടായ്മയായ
നവനീതം ചിത്രകല ഫൗണ്ടേഷൻ സംഘടിപ്പിച്ച കന്മദം ചിത്രകലാ ക്യാമ്പ് വർണവൈവിധ്യങ്ങൾ കൊണ്ടും വൈജ്ഞാനിക ചർച്ചകൾ കൊണ്ടും
ശ്രദ്ധേയമായി.
ചിത്രകല പഠിക്കാനും പരിശീലിപ്പിക്കാനും സഹായകമായ വിവിധ ദേശങ്ങളിലുള്ള വിവിധ പ്രായത്തിലുള്ളവരുടെ കലാ കൂട്ടായ്മയാണ് നവനീതം.
വരിക്കാശ്ശേരി മനയിൽ സംഘടിപ്പിച്ച ക്യാമ്പ് മോപ്പസാങ് വാലത്ത് ഉദ്ഘാടനം ചെയ്തു.
വാസുദേവൻ നമ്പൂതിരിപ്പാട് അധ്യക്ഷനായി. വരിക്കാശ്ശേരി മനയുടെ കാരണവരും ശില്പിയുമായ രവി നമ്പൂതിരിപ്പാടിനെ ആദരിച്ചു.
നവനീതം കൺവീനർ ടി.കെ.അശോക് കുമാർ,പ്രോഗ്രാം കോഡിനേറ്റർ അനിതവർമ്മ,അർച്ചന കൃഷ്ണൻ,ഗിരീശൻ ഭട്ടതിരിപ്പാട്,രഞ്ജിത്ത് വൈദ്യമഠം,അനിൽ സീനിയ,ജോൺ സി.കെ, തുടങ്ങിയവർ സംസാരിച്ചു
Post a Comment