ദേശീയ കർഷകദിനത്തിൽ കർഷകരെ ആദരിച്ച്‌ വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ കാർഷിക ക്ലബ്ബ്


എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കർഷക ദിനാഘോഷവും മികച്ച കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു. പുതുതലമുറയിൽ കാർഷിക അവബോധം വളർത്തുന്നതിനും, കാർഷിക മേഖലയിലേക്ക്‌ കുട്ടികളുൾപ്പടെ കൂടുതൽപേരെ ആകർശിക്കുന്നതിനും വിഷവിമുക്ത ഭക്ഷ്യവസ്തുക്കൾ സ്വന്തം അധ്വാനത്തിലൂടെ പരിമിതമായ സ്ഥലസൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ഉൽപ്പാദിപ്പിക്കുന്നതിനുള്ള പ്രോൽസാഹനം നൽകുന്നതിന് കർഷകദിനാഘോഷം സഹായകമായി. പരിപാടി സ്റ്റാഫ് കൺവീനർ സി. മുഹമ്മദാലിയും കാർഷികക്ലബ് അംഗം എം. അലീംസിയാനും ചേർന്ന് മുൻ ദേശീയ കർഷക അവാർഡ്‌ ജേതാവ്‌ ബെന്നി മാത്യു പാറക്കുടിയിലിനെ
പൊന്നാട അണിയിച്ച്‌ ആദരിച്ചു. കർഷകൻ ജോബി കുര്യക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ അഗളി പഞ്ചായത്ത്‌ മുൻ കർഷക അവാർഡ്‌ ജേതാവ്‌ ഷാജി പോത്തനാൻകുഴിയിൽ, ഷോളയൂർ പഞ്ചായത്ത്‌ മുൻ കർഷക അവാർഡ്‌ ജേതാവ് റജി തുണ്ടത്തിൽ എന്നിവരെയും ആദരിച്ചു. ഐക്യരാഷ്ട്ര സഭ ഈ വർഷത്തെ ചെറുധാന്യ വർഷമായി പ്രഖ്യാപിച്ച ഈ സാഹചര്യത്തിൽ ചെറുധാന്യകൃഷികൾക്ക്‌ കൂടുതൽ പ്രാധാന്യം നൽകിയതുകൊണ്ടാണ് അട്ടപ്പാടിയിലെ ഈ കർഷകരെ വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ കാർഷിക ക്ലബ്ബ്‌ ആദരിച്ചത്‌. അധ്യാപകരായ എ.പി. ആസിം ബിൻ ഉസ്മാൻ കെ.പി ഫായിഖ്‌ റോഷൻ, എം അജിന ഷെറിൻ, എം ഷംസാദ്‌ ബീഗം എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post