ഹെലന്‍ കെല്ലര്‍ സ്കൂളില്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷം

കരിമ്പുഴ: കോട്ടപ്പുറം ഹെലന്‍ കെല്ലര്‍ സ്കൂളില്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. ക്രിസ്തുമസ് കേക്ക് മുറിക്കുകയും, കുട്ടികള്‍ ക്രിസ്തുമസ് സമ്മാനങ്ങള്‍ പരസ്പരം കൈമാറുകയും കലാപരിപാടികള്‍ അവതരിപ്പി ക്കുകയും ചെയ്തു. കരിമ്പുഴ ഹയര്‍ സെക്കന്‍ററി സ്കൂളിലെ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ പരിപാടിയില്‍ പങ്കെടുത്തു. മണ്ണാര്‍ക്കാട് DYSP വി.എ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് പി.മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍റ് ജില്ലാ പ്രസിഡന്‍റ് വി.എന്‍ ചന്ദ്രമോഹനന്‍, കരിമ്പുഴ ഹൈസ്കൂള്‍ അധ്യാപകന്‍ ധനേഷ്.എം.പി, ജോഷി ജോസഫ് മേലേടം, ലളിത.എം.എസ്, പ്രധനധ്യാ പിക നോബിള്‍ മേരി, കിരണ്‍കുമാര്‍. വി.ബി, പി. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

Previous Post Next Post