കല്ലടിക്കോട് കാട്ടുശ്ശേരി താലപ്പൊലി

കല്ലടിക്കോട് :കാട്ടുശ്ശേരി ശ്രീ അയ്യപ്പന്‍കാവിലെ താലപ്പൊലി ആഘോഷം ഇന്ന് ഞായറാഴ്ച്ച വിവിധ പരിപാടികളോടെ ആഘോഷിക്കും. വിശേഷാൽ പൂജകൾക്ക് പുറമെ രാവിലെ 7 മണിക്ക് നാദസ്വരകച്ചേരി, കേളി, പറ്റ്, പുറത്തേക്കെഴുന്നള്ളിപ്പ്, താലം നിരത്തൽ എന്നിവ ഉണ്ടായിരുന്നു.വൈകീട്ട് 6 മണി മുതൽ പഞ്ചവാദ്യം, രാത്രി 8.30 മുതൽ കല്ലടി, പുലക്കുന്നത്ത്‌, മുട്ടിയങ്ങാട്, ചുങ്കം , ടി ബി ജംഗ്ഷൻ, കളിപറമ്പിൽ, കുന്നത്തുകാട്, ഇരട്ടക്കൽ, പാങ്ങ്, മുതുക്കാട് പറമ്പ്, വാക്കോട്, മേലെപയ്യനി, മേലെമഠം എന്നി ദേശക്കാരുടെ ആന, കാള,കുതിര, കാവടി,ദേവനൃത്തങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, മേളങ്ങൾ തുടങ്ങി വിവിധ കലാരൂപങ്ങളോടെയുള്ള ഏഴുന്നള്ളത്തുകൾ കാവിൽ പ്രവേശിക്കും. 

Post a Comment

Previous Post Next Post