സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കങ്കുവാ’യുടെ റിലീസ് വൈകുമെന്ന് റിപ്പോർട്ട്. ഏപ്രിലിൽ റിലീസിന് തയ്യറാടുത്തിരുന്ന ചിത്രത്തിന്റെ പ്രദർശനം വീണ്ടും വൈകുമെന്നാണ് പുതിയ വിവരം.സിരുത്തൈശിവയുടെ സംവിധാനത്തിൽ നിർമ്മിക്കുന്ന കങ്കുവയ്‌ക്കായി വലിയ ആകാംക്ഷയോടെയാണ് ആരാധകരുടെ കാത്തിരിപ്പ്. സിനിമയുടെ ഒരോ അപ്‌ഡേറ്റുകളും വളരെ ആവേശത്തോടെയാണ് ഫാൻസ് ഏറ്റെടുക്കുന്നത്. അതിനിടയാണ് സിനിമാ പ്രേമികളെ നിരാശരാക്കി പ്രദർശനം വൈകുമെന്ന വിവരം പുറത്തു വരുന്നത്.
പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഏപ്രിനുള്ളിൽ തീരില്ല എന്നും റിപ്പോർട്ടുകളുണ്ട്. വിഎഫ്എക്‌സിന് വലിയ പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രത്തിലെ പ്രധാനമായ ചില വിഎഫ്എക്‌സ് രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയാകാൻ വൈകുന്നതാണ് റിലീസ് വൈകാൻ കാരണം. പത്ത് ഭാഷകളിലാണ് കങ്കുവാ സ്ക്രീനിൽ എത്തുന്നത്.ത്രീഡിയിലടക്കം പുറത്തിറങ്ങുന്ന സിനിമ ഐമാക്‌സിലടക്കം റിലീസ് ചെയ്യുന്നതായിരിക്കും.
Post a Comment