മാലിന്യങ്ങൾ വലിച്ചെറിയുന്ന സ്ഥലങ്ങളിൽനിന്ന് മാലിന്യം നീക്കി പൂന്തോട്ടങ്ങൾ പണിയുന്ന സ്നേഹാരാമം പദ്ധതി

                                      ✍️സനോജ് മന്ത്ര പറളി
ഒറ്റപ്പാലം: കായാംപൂവം ഭാഗത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്ന സ്ഥലങ്ങളിൽനിന്ന് മാലിന്യം നീക്കി പൂന്തോട്ടങ്ങൾ പണിയുന്ന സ്നേഹാരാമം പദ്ധതി എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. സജീവൻ ഉദ്ഘാടനം ചെയ്തു. കൊണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ അധ്യക്ഷനായി. ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിലെ നാഷണൽ സർവീസ് സ്‌കീമിലെ വിദ്യാർത്ഥികളും കൊണ്ടാഴി പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്. . പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത നാരായണൻകുട്ടി, പഞ്ചായത്തംഗം വി കെ ബിജു, പ്രോഗ്രാം ഓഫീസർമാരായ കെ ഹിമ, കെ ബി ജയ്യി, പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് കെ കവിത, ചേലക്കോട് മഹല്ല് കമ്മിറ്റി പ്രസിഡന്റ് മുഹമ്മളുട്ടി, ഹുസൈൻ വട്ടപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post