ശ്രീകൃഷ്ണപുരം: ജൂനിയർ ചേംബർ ഇൻറർനാഷണൽ ഈ വർഷത്തെ ടോബിപ്പ് (TOBIP) അവാർഡുകൾ സമ്മാനിച്ചു.പ്രൊഫഷണൽ രംഗത്തെ മികവിനായി സെൻറ് ഡൊമിനിക് കോൺവെൻറ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജോയ്സി ഒപി, പ്രശസ്ത നർത്തകയും നൃത്താ അധ്യാപികയുമായ ശ്രീയ കെ എൻ, ഹോമിയോ കെയർ മൾട്ടി സ്പെഷ്യാ ലിറ്റി ക്ലിനിക്കിന്റെ സ്ഥാപക ഡോക്ടർ സരിക ശിവൻ എന്നിവർക്കാണ് അവാ ർഡ്. ജെ സി ഐ ശ്രീകൃഷ്ണപുര ത്തിന്റെ പതിമൂന്നാം സ്ഥാനാരോഹണ ചടങ്ങിൽ ജെ സി ഐ ഇന്ത്യയുടെ മുൻ ദേശീയ പ്രസിഡൻറ് സന്തോഷ് കുമാർ, ജെ സി ഐ മേഖല അധ്യക്ഷ ചിത്ര കെ എസ് എന്നിവർ ചേർന്ന് സംഗീ തശില്പം ഓഡിറ്റോറിയത്തിൽ വച്ച് പുരസ്കാരം സമർപ്പിച്ചു. ചടങ്ങിൽ ജെ സി ഐ ശ്രീകൃഷ്ണപുരം പ്രസിഡൻറ് ജയപ്രകാശ് അധ്യക്ഷനായിരുന്നു മേഖല വൈസ് പ്രസിഡൻറ് അനേക്, വർഷ എസ് കുമാർ, സിറിൽ ബേബി, സുനിൽകുമാർ, പ്രസാദ്, ജയന്തി മേഖലാ കോർഡിനേറ്റർ അരുൺ രവി തുടങ്ങിയവർ സംസാരിച്ചു പ്രോഗ്രാം ഡയറക്ടർ സുരേഷ് സ്വാഗതവും സെക്രട്ടറി സംഗീത നന്ദിയും പറഞ്ഞു.
ജൂനിയർ ചേംബർ ഇൻറർനാഷണൽ ഈ വർഷത്തെ ടോബിപ്പ് (TOBIP) അവാർഡുകൾ സമ്മാനിച്ചു
The present
0
Post a Comment