തിരു:പ്രേം നസീറിന്റെ 35-ാം ചരമവാർഷികം പ്രേം നസീർസ്മൃതി സന്ധ്യ എന്ന പേരിൽ ജനു:16 ന്
സംഘടിപ്പിക്കുമെന്ന്
പ്രേം നസീർ സുഹൃത് സമിതി സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ വാർത്താ കുറിപ്പിൽ അറിയിച്ചു.ഇതോടൊപ്പം പ്രേം നസീർ പുരസ്ക്കാരങ്ങളും സമർപ്പിക്കും.നടി അംബിക (ചലച്ചിത്ര ശ്രേഷ്ഠ),സംവിധായകൻ രാജസേനൻ (ചലച്ചിത്ര സമഗ്ര സംഭാവന),ഗായകൻ ജി.വേണുഗോപാൽ (സംഗീതശ്രേഷ്ഠ),നടൻ ദിനേശ് പണിക്കർ (ലൈഫ് ടൈം അച്ചീവ്മെന്റ്) എന്നിവർക്കാണ് പുരസ്ക്കാരങ്ങൾ സമർപ്പിക്കുന്നതെന്ന്
ജൂറി ചെയർമാൻ ബാലു കിരിയത്ത് അറിയിച്ചു.ജൂറി മെമ്പർമാരായ റോണി റാഫേൽ ,അജയ് തുണ്ടത്തിൽ,സമിതി പ്രസിഡണ്ട് കൂടിയായ പനച്ചമൂട് ഷാജഹാൻ എന്നിവർ പങ്കെടുത്തു.ജനു:16 ന് തൈക്കാട് ഭാരത് ഭവനിൽ വൈകു:7.30 ന് നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടിസ്പീക്കർ ചിറ്റയം ഗോപകുമാർ പുരസ്ക്കാരങ്ങൾ സമർപ്പിക്കും.വി.കെ.പ്രശാന്ത് എം.എൽ.എ.അദ്ധ്യക്ഷത വഹിക്കുന്ന സ്മൃതി സന്ധ്യ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പ്രേംകുമാർ,സൂര്യ കൃഷ്ണമൂർത്തി,പാളയം രാജൻ, രാജശേഖരൻ നായർ,അഡ്വ.വിജയ് മോഹൻ ,കരമന ജയൻ ,ഇ.എം.ഷെബീർ എന്നിവർ പ്രശസ്തി പത്രങ്ങൾ സമർപ്പിക്കും.വൈകു:4 മുതൽ പ്രേം നസീർ ചിത്രഗീത പ്രശ്നോത്തരി,നിത്യ വസന്തം ഗാനമേള എന്നിവയും ഉണ്ടാകും.
പ്രേം നസീറിന്റെ 35-ാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹം അഭിനയിച്ച ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കി പനവൂർ റഹിം നയിക്കുന്ന പ്രേം നസീർ ചിത്രഗീത പ്രശ്നോത്തരി ക്വിസ് പ്രോഗ്രാം 16 ന് വൈകുന്നേരം 4 മണി മുതൽ തൈക്കാട് ഭാരത് ഭവനിൽ നടക്കുമെന്ന് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 963345 21 20
Post a Comment