വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ സംഘടിപ്പിച്ച 'പഠനോത്സവം 2024' നവ്യാനുഭവമായി

എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ എടത്തനാട്ടുകര നാനാംപള്ളിയാൽ പ്രദേശത്ത് സംഘടിപ്പിച്ച പഠനോത്സവം 2024 നവ്യാനുഭവമായി. പാഠ്യ-പാഠ്യാനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട്‌ വിദ്യാലയ പ്രവർത്തനങ്ങളിലെ മികവ്‌ പൊതുസമൂഹവുമായി പങ്കുവെക്കുക എന്ന ലക്ഷ്യവുമായി വിദ്യാലയത്തിലേക്ക്‌ കുട്ടികൾ വരുന്ന വിവിധ പ്രദേശങ്ങളിൽ ഈ വർഷം നടത്തുന്ന പഠനോത്സവ പരിപാടികൾക്ക്‌‌ തുടക്കം കുറിച്ചു. അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സജ്‌ന സത്താർ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ്‌ പ്രസിഡന്റ്‌ പി. മൂസ അധ്യക്ഷത വഹിച്ചു. അലനല്ലൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺ എം ജിഷ മുഖ്യാതിഥിയായി. പിടിഎ പ്രസിഡന്റുമാരായ പി.പി ഉമ്മർ, അയ്യൂബ് മുണ്ടഞ്ചേരി എം.പി.ടി.എ വൈസ് പ്രസിഡണ്ട് കെ കാർത്തിക കൃഷ്ണ, എസ്‌.എം.സി.അംഗം നാസർ കാപ്പുങ്ങൽ, പി.ടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ റസാഖ്‌ മംഗലത്ത്‌, അലി വെള്ളേങ്ങര, അലി ചുങ്കൻ, സി കോയ, കെ മുഹമ്മദ്‌, പി.പി മുഹമ്മദ്‌, കെ ബുഷറ, പി ശാരിക, കെ ഷാനിബ, സി.പി മുർഷിദ പ്രധാനാധ്യാപകൻ സി.ടി മുരളീധരൻ സ്റ്റാഫ്‌ കൺവീനർ സി.മുഹമ്മദാലി അധ്യാപകരായ കെ.എം ഷാഹിന സലീം, കെ മിന്നത്ത് , ടി. ഹബീബ, എം.പി.മിനീഷ, എ.പി ആസിം ബിൻ ഉസ്മാൻ, എം ഷബാന ഷിബില, ഐ ബേബി സൽവ, പി നബീൽ ഷാ, എം അജ്ന ഷെറിൻ, കെ സൗമ്യ, പി അജിത, പി അനിത, കെ ഷംസാദ്‌ ബീഗം, സി അശ്വതി, പി ഫർസാന തസ്നി, പി നിഷ എന്നിവർ സംബന്ധിച്ചു. പരിപടിയുടെ ഭാഗമായി വിവിധ ക്ലാസുകളിലെ പഠന മികവുകളുടെ പ്രദർശനവും, അവതരണവും പാഠഭാഗവുമായി ബന്ധപ്പെട്ട കലാപരിപാടികളും അരങ്ങേറി.

Post a Comment

Previous Post Next Post