തിരുവാഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിൽ പുതുതായി നിർമ്മിച്ച ഗവേഷണ വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ കെട്ടിടത്തിന്റെയും ഏകദിന അന്താരാഷ്ട്ര ശില്പശാലയുടെയും ഉദ്ഘാടനം സംബന്ധിച്ച്,സ്ഥാപന സാരഥികൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുന്നു
മണ്ണാർക്കാട്:കോട്ടോപ്പാടംതിരുവാഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിൽ പുതുതായി നിർമ്മിച്ച ഗവേഷണ വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ കെട്ടിടത്തിന്റെയും 'മൃഗക്ഷേമവും ഏകാരോഗ്യവും' എന്ന വിഷയത്തിലുള്ള ഏകദിന അന്താരാഷ്ട്ര ശില്പശാലയുടെയും ഉദ്ഘാടനം ജനുവരി 22ന് രാവിലെ 10:30 മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
എം എൽ എ അഡ്വ.ഷംസുദ്ധീന്റെ അധ്യക്ഷതയിൽ
മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
അനിമൽ വെൽഫയർ ഓഫ് ഇന്ത്യ ചെയർമാൻ ഡോ.ഒ.പി.ചൗധരി ഐ എഫ് എസ്, വെറ്ററിനറി
സർവകലാശാല വൈസ് ചാൻസലർ, എഡിൻബർഗ് സർവ കലാശാലയിൽ നിന്നുള്ള വിദഗ്ധർ,വെറ്ററിനറി സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥർ ജന്തുക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
കെ.വി.എ.എസ്.യു വൈസ് ചാൻസലർ എം.ആർ.ശശീന്ദ്രനാഥ് സർവകലാശാല സന്ദേശം നൽകും.
ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രതിനിധികളും,ഉന്നത ഉദ്യോഗസ്ഥരും, സംഘടന പ്രതിനിധികളും ഹോസ്റ്റൽ കെട്ടിടത്തിന്റെയും അന്തർദേശീയ ശില്പശാലയുടെയും ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.
ഡോ.എ.പ്രസാദ്,ഡോ.എസ്.ഹരികൃഷ്ണൻ,ഡോ.എസ്.പ്രമോദ്,ഡോ.എസ്.പ്രസൂൺ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Post a Comment