മണ്ണാർക്കാട്:കോട്ടോപ്പാടംതിരുവാഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിൽ പുതുതായി നിർമ്മിച്ച ഗവേഷണ വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ കെട്ടിടത്തിന്റെയും 'മൃഗക്ഷേമവും ഏകാരോഗ്യവും' എന്ന വിഷയത്തിലുള്ള ഏകദിന അന്താരാഷ്ട്ര ശില്പശാലയുടെയും ഉദ്ഘാടനം ജനുവരി 22ന് രാവിലെ 10:30ന്
എം എൽ എ അഡ്വ.ഷംസുദ്ധീന്റെ അധ്യക്ഷതയിൽ
മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും.
അനിമൽ വെൽഫയർ ഓഫ് ഇന്ത്യ ചെയർമാൻ ഡോ.ഒ.പി.ചൗധരി ഐ എഫ് എസ്,വെറ്ററിനറി
സർവകലാശാല വൈസ് ചാൻസലർ, എഡിൻബർഗ് സർവ കലാശാലയിൽ നിന്നുള്ള വിദഗ്ധർ,വെറ്ററിനറി സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥർ ജന്തുക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുക്കും.
കെ.വി.എ.എസ്.യു വൈസ് ചാൻസലർ എം.ആർ.ശശീന്ദ്രനാഥ് സർവകലാശാല സന്ദേശം നൽകും.
ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രതിനിധികളും,ഉന്നത ഉദ്യോഗസ്ഥരും, സംഘടന പ്രതിനിധികളും ഹോസ്റ്റൽ കെട്ടിടത്തിന്റെയും അന്തർദേശീയ ശില്പശാലയുടെയും ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.
Post a Comment