5 അടി നീളവും 2.5 അടി വീതിയും ഉള്ള കേക്കുമായി അമ്മമാർ വിദ്യാലയത്തിൽഅമ്മമാർ.തിരുവിഴാംകുന്ന് സിപിഎ യു പി സ്കൂളിൽ പുതുവർഷ ആഘോഷം സംഘടിപ്പിച്ചു

തിരുവിഴാംകുന്ന്: പുതുവർഷ പുലരിയിൽ വിദ്യാലയത്തിൽ കേക്ക് നിർമ്മിച്ചു മുറിച്ച് വിതരണം ചെയ്തു അമ്മമാർ.തിരുവിഴാംകുന്ന് സിപിഎ യു പി സ്കൂളിലാണ് വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ച് അമ്മമാർ മാതൃകയായത്.5 അടി നീളവും 2.5 അടി വീതിയും ഉള്ള കേക്കാണ് നിർമ്മിച്ചത് .
 സ്കൂളിൽ പുതുവത്സരാഘോഷത്തിന്റെ പരിപാടി കേക്ക് മുറിച്ച് പ്രധാന അധ്യാപിക ടി ശാലിനി ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് സുഭാഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ 
നൂറുൽ സലാം,ഫസീല സുഹൈൽ
ബ്ലോക്ക് പഞ്ചായത്ത് അംഗം മണികണ്ഠൻ വടശ്ശേരി, എം പി ടി എ പ്രസിഡൻറ്
പ്രീത,സ്കൂൾ മാനേജർ സിപി ശിഹാബുദ്ദീൻ, ജയപ്രകാശ് ,ശ്രീവൽസൻ 
എന്നിവർ സംസാരിച്ചു.വിദ്യാലയത്തിന്റെ നേതൃത്വത്തിൽ കേക്ക് ഉണ്ടാക്കിയ ആറുപേരെയും ജനപ്രതിനിധികളും സ്കൂൾ അധികൃതരും ഉപഹാരം നൽകി അനുമോദിച്ചു.ചടങ്ങിനു ശേഷം അമ്മമാർ തന്നെ കേക്ക് മുറിച്ച് വിദ്യാർത്ഥികൾക്ക് വിതരണം നടത്തി.

Post a Comment

Previous Post Next Post