കല്ലടിക്കോട് :ഗ്രാമീണ മേഖലയിൽ കായിക പങ്കാളിത്തം സാധ്യമാക്കുന്ന വിധമാണ് അറേബ്യൻ സ്പോർട്സ് ക്ലബ്ബിൽ ഒരുക്കിയിട്ടുള്ള
മനംകവരുന്ന
സ്പോർട്സ് ഇനങ്ങൾ എന്നും,അനുദിനം വികസിക്കുന്ന കല്ലടിക്കോടിന് ഇതുപോലൊരു സ്ഥാപനം മുതൽക്കൂട്ടാണെന്നും
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ പറഞ്ഞു.
കായിക മികവിൽ നാടിന് അഭിമാനമായ ക്ലബ്ബുകൾക്ക് അറേബ്യൻ സ്പോർട്സ് വേൾഡിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഹാരങ്ങൾ സമ്മാനിച്ചു.
കൃഷ്‌ണകുമാരി,ബാനുമതി,സെറ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നടത്തിയത്.
കല്ലടിക്കോട് ദീപ ജംഗ്ഷനിലെ
എം.കെ.കോംപ്ലക്സിലാണ് അറേബ്യൻ സ്പോർട്സ് വേൾഡ് പ്രവർത്തനം ആരംഭിച്ചത്.
എല്ലാവിധ സ്പോർട്സ് ഉൽപ്പന്നങ്ങളുടെയും അതിവിപുലശേഖരത്തോടെ,ഈപ്രദേശത്ത് ആദ്യമായിട്ടാണ്,ഇങ്ങനെ ഒരു സമ്പൂർണ്ണ സ്ഥാപനം.
വൈവിധ്യമാർന്ന സ്പോർട്സ് കളക്ഷനുമായി ആരംഭിച്ച
അറേബ്യൻ സ്പോർട്സ് വേൾഡ് ഉദ്ഘാടനത്തിൽ
കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റമീജ,കെ.കെ.ചന്ദ്രൻ,കെ.സി.ഗിരീഷ്,കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് യൂസഫ് പാലക്കൽ,
വ്യാപാരി നേതാക്കളായ കെ മുരളീധരൻ,നവാസ് അലി തുടങ്ങി
കായിക രംഗത്തെയും സാമൂഹ്യ മേഖലയിലെയും വ്യക്തിത്വങ്ങളും
നിരവധി പ്രാദേശിക ക്ലബ്ബ് ഭാരവാഹികളും,ഉദ്ഘാടന പരിപാടിയിലും, ക്ലബ്ബുകൾക്കുള്ള ഉപഹാര വിതരണത്തിലും പങ്കെടുത്തു
Post a Comment