തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിൽ നട്ടം തിരിയുമ്പോഴും ആഘോഷങ്ങൾ കുറയ്‌ക്കാതെ സർക്കാർ. തദ്ദേശ ദിനാഘോഷവുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് പണം പിരിക്കുന്നത്. തുടർച്ചയായ രണ്ടാം വർഷവും 5.55 കോടി രൂപ പിരിക്കാനാണ് തദ്ദേശ വകുപ്പിന്റെ തീരുമാനം. പദ്ധതികൾ നടപ്പിലാകാൻ മതിയായ ഫണ്ടില്ലാതെ പല തദ്ദേശ സ്ഥാപനങ്ങളും വലയുന്നതിനിടെയാണ്് പുതിയ ഉത്തരവിറങ്ങിയിരിക്കുന്നത്. പ്രിൻസിപ്പൽ ഡയറക്ടറുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കേണ്ടത്.
കോർപ്പറേഷനുകൾ 6 ലക്ഷം രൂപ വീതവും നഗരസഭകൾ 1.25 ലക്ഷം രൂപ വീതവും ജില്ലാ പഞ്ചായത്തുകൾ 2 ലക്ഷം രൂപ വീതവും ബ്ലോക്ക് പഞ്ചായത്തുകൾ 70,000 രൂപ വീതവും ഗ്രാമപഞ്ചായത്തുകൾ 30,000 രൂപ വീതവുമാണ് നൽകേണ്ടത്.
Post a Comment