മണ്ണാർക്കാട്:1978 -1984 കാലഘട്ടത്തിലെ,കല്ലടി എംഇഎസ് കോളേജിലെ
പൂർവ്വ കാല കെ. എസ്.യു പ്രവർത്തകരും ഇപ്പോഴും കോൺഗ്രസ്സിന്റെ നേതൃനിരയിൽ സജീവമായവരും മണ്ണാർക്കാട് ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ ഒത്തുചേർന്നു. കോളേജിലെ ജീവിതയാത്രയിൽ പല മേഖലകളിൽ വിരാജിക്കുന്ന പഴയ കെ എസ് യു ക്കാർ
അക്കാലത്തെ അനുഭവങ്ങളും പുതിയ പ്രവർത്തനങ്ങളും പങ്കുവച്ചത് ഹൃദ്യമായി. അന്നത്തെ ജില്ലാ കെ. എസ്. യു.പ്രസിഡന്റായിരുന്ന,ഇപ്പോൾ കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷനായ എ.തങ്കപ്പൻ സ്മൃതി സൗഹൃദം ഉദ്ഘാടനം ചെയ്തു. മുൻ സെനറ്റ് മെമ്പർ സൈനുദ്ദീൻ.പി അധ്യക്ഷനായി.
കോളേജ് പഠന കാലത്തെ തെരഞ്ഞെടുപ്പും സമ്മേളനവും രാഷ്ട്രീയ പ്രവർത്തനങ്ങളും വിദ്യാർത്ഥികളിൽ ജനാധിപത്യ മൂല്യങ്ങൾ വളർത്തിയെടുക്കാൻ സഹായകമായി.
സംവാദത്തിൻ്റെ ശക്തിയും സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും സഹിഷ്ണുതയും അന്നത്തെ അധ്യാപകരും രാഷ്ട്രീയ നേതാക്കളും പ്രോത്സാഹിപ്പിക്കുകയായിരുന്നു പതിവ്. അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനും,അഭിപ്രായവ്യത്യാസങ്ങൾ സമാധാനപരമായി പരിഹരിക്കാനും എല്ലാവരോടും ഗുണകാംക്ഷ പുലർത്താനും കഴിയുമ്പോഴാണ് ഒരു നല്ല പൊതുപ്രവർത്തകൻ രൂപപ്പെടുന്നതെന്ന് പ്രസംഗകർ പറഞ്ഞു.
ഡിസിസി ജനറൽ സെക്രട്ടറി പി.ആർ.സുരേഷ്,
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്,മുഹമ്മദ് മുഷ്താഖ്,ടി.എസ്. രാമചന്ദ്രൻ,ഉമ്മർ പള്ളത്ത്,മൊയ്തുട്ടി, മുഹമ്മദ് കുലിക്കിലിയാട്,ഷാഫി അലനല്ലൂർ,ജയപ്രകാശ്, ഷാജഹാൻ പാറക്കോട്ട്, ഹമീദ് ഓങ്ങല്ലൂർ,അബൂബക്കർ എപ്പിക്കാട്,സൗജത്ത് തയ്യിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
സ്മൃതി സൗഹൃദം
പ്രോഗ്രാം കോഡിനേറ്റർ ഏനു.പി.പി സ്വാഗതവും, ബ്ലോക്ക് സെക്രട്ടറി സക്കീർ തയ്യിൽ നന്ദിയും പറഞ്ഞു.
Post a Comment