നെല്ലിപ്പുഴ സംരക്ഷണ സമിതിയുടെ 'പുഴയെ തേടി' പ്രബന്ധാവതരണത്തിന്റെ ഭാഗമായി കല്ലടി എംഇഎസ് കോളേജിലെ ഡോ. സെറീന പ്രോജക്ട് സമർപ്പിക്കുന്നു. പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് പത്തോളം പേർ പ്രബന്ധാവതരണം നടത്തി
മണ്ണാർക്കാട് :നെല്ലിപ്പുഴയെ വീണ്ടെടുക്കാനുള്ള തുടർ പരിശ്രമങ്ങളുടെ ഭാഗമായി നെല്ലിപ്പുഴ സംരക്ഷണ സമിതിയുടെ 'പുഴയെ തേടി' പ്രബന്ധാവതരണവും ചർച്ചയും രാജ്യത്തെ പ്രമുഖ സാങ്കേതികവിദഗ്ദ്ധൻ മെട്രോമാൻ ഇ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു.
പുഴകളൊക്കെ നശിച്ചുകൊണ്ടിരിക്കെ
പുഴ വൃത്തിയാക്കിയും പുഴയെ സമഗ്രമായി പഠിച്ചും,പുഴ സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തിയുമാണ് നെല്ലിപ്പുഴ സംരക്ഷണ സമിതി പ്രവർത്തിക്കുന്നത്.
തോരാപുരം പാലത്തിന് സമീപം പുഴനടത്തത്തോടെയാണ് കാര്യപരിപാടികൾ ആരംഭിച്ചത്.
നെല്ലിപ്പുഴയെ വീണ്ടെടുക്കാനുള്ള നടപടികളെക്കുറിച്ച്
പ്രകൃതിസ്നേഹികളും പുഴ സംരക്ഷണ പ്രവർത്തകരുമായ പ്രമുഖർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സാംസ്കാരിക പ്രവർത്തകൻ കെപിഎസ് പയ്യനടം മുഖ്യപ്രഭാഷണം നടത്തി.
നെല്ലിപ്പുഴയെ സമഗ്രമായി അറിയുക എന്ന ലക്ഷ്യത്തിലൂന്നി വിവിധ വിഷയങ്ങളിൽ ഗവേഷണം നടത്തി വിവരങ്ങൾ ക്രോഡീകരിച്ച് ഒരു പുസ്തകമായി പ്രസിദ്ധീകരിക്കും.
നെല്ലിപ്പുഴ സംരക്ഷണ സമിതി പ്രസിഡന്റ് ഷിജി റോയ് അധ്യക്ഷയായി. അസീസ് ഭീമനാട് കവിതാലാപനം നടത്തി.
വിഷയാധിഷ്ഠിതമായ ചർച്ചക്കും പ്രബന്ധാവതരണങ്ങൾക്കും ശേഷമാണ് സംഗമം സമാപിച്ചത്.
ഡോ.സെറീന,യു.കെ. ബഷീർ,രഞ്ജിത്ത് ജോസ്,കെ കെ.വിനോദ് കുമാർ,രവി.ജി.വി, വിനോദ് ചെത്തല്ലൂർ, മുഹമ്മദ് ശരീഫ്, സുരേന്ദ്രൻ മാഷ്, പ്രതീഷ് കാഞ്ഞിരപ്പുഴ തുടങ്ങിയവർ നെല്ലിപ്പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
കെ പി.സലീം സ്വാഗതവും മനോജ് ചന്ദ്രൻ നന്ദിയും പറഞ്ഞു
Post a Comment