അലനല്ലൂർ:ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി വി.എച്ച്.എസ്.ഇ. വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഭീമനാട് യു.പി. സ്‌കൂളിൽ സംഘടിച്ച സപ്തദിന സഹവാസ ക്യാമ്പ് ജീവനം സമാപിച്ചു.
'മാലിന്യമുക്ത നാളേക്കായ് യുവ കേരളം' എന്ന സന്ദേശത്തോടെ ഏഴു ദിവസങ്ങളിലായി ക്യാമ്പിൽ വിവിധ പദ്ധതികൾ സംഘടിപ്പിച്ചു.
സമം ശ്രേഷ്ഠം പദ്ധതിയുടെ ഭാഗമായി ഡബ്യു. സി.ഡി. യുടെ സഹകരത്തോടെ ഭീമനാട് ജംഗ്ഷനിൽ സ്ത്രീധന ദുരാചാരത്തിനെതിരെ വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ സമത്വജ്വാല തെളിയിച്ച് പ്രതിജ്ഞ എടുത്തു. ഐ.സി.ഡി.എസ് സൂപ്പർ വൈസർ ദീപയുടെ നേതൃത്വത്തിൽ ക്യാമ്പിൽ ജെൻന്റർ പാർലമന്റും സംഘടിപ്പിച്ചു.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഋതുഭേദജീവനം പദ്ധതിയുടെ ഭാഗമായി ഭീമനാട് സ്കൂളിൽ മുളങ്കാട് വെച്ചു പിടിപ്പിച്ചു.കാലാവസ്ഥ വ്യതിയാനം ആരോഗ്യത്തിൽ ഉയർത്തുന്ന വെല്ലുവിളികൾ ബോധ്യപ്പെടുത്താൻ ഭവന സന്ദർശനം നടത്തി പ്രോജക്ട് കലണ്ടറുകൾ വിതരണം ചെയ്തു.
രഹിത ലഹരി പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരെ സന്ദേശം എഴുതിയ മെസ്സേജ് മിറർ ഭീമനാട് സ്കൂളിൽ കുട്ടികൾ കൈ കഴുകുന്ന ഇടങ്ങളിൽ സ്ഥാപിച്ചു.
ഭീമനാട് ജംഗ്ഷനിൽ ലഹരിക്കെതിരെ മണ്ണാർക്കാട് പ്രിവന്റീവ് എക്സൈസ് ഓഫീസർ സൽമാൻ റസാലിയുടെ നേതൃത്വത്തിൽ തെരുവ് നാടകവും കടകളിൽ ലഹരി വിരുദ്ധ സന്ദശ പേപ്പർ ഡാങ്ക്ളേഴ്സ് തൂക്കുകയും ചെയ്തു.
ശുചിത്വമിഷന്റെ സഹകരണത്തോടെ പാതയോരങ്ങൾ സുന്ദരമാക്കുക എന്ന ലക്ഷ്യത്തോടെ സ്നേഹാരാമം പദ്ധതിയുടെ ഭാഗമായി വളണ്ടിയേഴ്സ് ഭീമാനാട് സ്കൂൾ വെയ്റ്റിംഗ് ഷെഡ് പെയിൻറ് അടിച്ചും,ചെടികൾ വെച്ച് പിടിപ്പിച്ചും സൗന്ദര്യവൽക്കരിച്ചു.
ക്യാമ്പിൽ രക്ഷിതം സ്കിൽ സെഷന്റെ ഭാഗമായി പാലക്കാട് ട്രോമാ കെയറിന്റെ നേതൃത്വത്തിൽ വൊളണ്ടിയേഴ്സിന് അടിയന്തര ജീവൻരക്ഷാ പ്രവർത്തനങ്ങളിൽ പരിശീലനം നൽകി. വന്ദ്യം വയോജനം എന്ന സെക്ഷനിൽ മുഴുവൻ വളണ്ടിയേഴ്സിനും അലനല്ലൂർ പാലിയേറ്റീവ് യൂണിറ്റിന്റെ നേതൃത്വത്തിൽ വയോജന പരിപാലനത്തിൽ പരിശീലനവും നൽകി.
മണ്ണാർക്കാട് എക്സൈസിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ വർജ്ജ്യസഭ സംഘടിപ്പിച്ചു.
സഹചാരി പദ്ധതിയുടെ ഭാഗമായി ഭീമനാട് ഫെയ്ത്ത് ഇന്ത്യ സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു.ഭിന്നശേഷി കുട്ടികളോടൊപ്പം കേക്ക് മുറിച്ചും ഉച്ചഭക്ഷണം പങ്കിട്ടും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും പുതുവത്സരം ആഘോഷിച്ചു.
പ്രിൻസിപ്പാൾ പി. കെ. ഉഷ, എൻ.എസ്.എസ്. കോഡിനേറ്റർ സജ്‌ന, അധ്യാപകരായ എൻ. ഷാജി, രതീഷ്, പ്രകാശ്, ഷഫ്‌ന, ടി. ഷംന എന്നിവർ നേതൃത്വം നൽകി.
Post a Comment