ഇന്ത്യൻ ഭരണഘടന വെല്ലുവിളി നേരിടുമ്പോൾ. ഭരണഘടന സംരക്ഷണ സംഗമം സംഘടിപ്പിച്ചു


 മണ്ണാർക്കാട് :റിപ്പബ്ലിക് ദിനത്തോട് അനുപന്ധിച്ചു പിഡിപി മണ്ണാർക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് ബസ്റ്റാന്റ് പരിസരത്ത് ഭരണഘടനാ സംരക്ഷണ സംഗമം സങ്കടിപ്പിച്ചു.രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും മതേതരത്വവും പിച്ചിച്ചീന്തപ്പെട്ടു കൊണ്ടിരിക്കുന്നതോടൊപ്പം ഇന്ത്യയുടെ ഭരണഘടനയും ജനാതിപത്യവും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യവുമാണ് സംജാതമായി കൊണ്ടിരിക്കുന്നത് എന്ന് സംഗമം ഉത്‌ഘാടനം ചെയ്തുകൊണ്ട് ജില്ലാ പ്രസിഡന്റ് കെ കെ ശാഹുൽ ഹമീദ് പറഞ്ഞു. 

ഭരണഘടനാ സംരക്ഷണ സംഗമത്തിന്റെ ഭാഗമായി ബസ്റ്റാന്റ് പരിസരത്ത് ഭരണഘടനയുടെ ആമുഖം വിതരണവും നടന്നു. 

മണ്ഡലം ഭാരവാഹികളായ സിദ്ധീഖ് മച്ചിങ്ങൽ,ശിഹാബ് മൈലാംപാടം, റഫീഖ് കുന്തിപ്പുഴ,ഒ.കെ.അബ്‌ദുള്ള മുസ്ല്യാർ,തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.



Post a Comment

Previous Post Next Post