തച്ചമ്പാറ: " വിദ്യാർത്ഥി മുന്നേറ്റത്തിന് നന്മയുടെ കരുതൽ " എന്ന പ്രമേയത്തിൽ ജനുവരി 26 ന് എം എസ് എഫ് പഞ്ചായത്ത് കൺവെൻഷൻ തച്ചമ്പാറ ലീഗ് ഓഫീസിൽ വെച്ച് ചേർന്നു. പഞ്ചായത്ത് എം എസ് എഫ് പ്രസിഡന്റ് സബാഹ് നിഷാദ് അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് സാഹിബ് ഉദ്ഘാടനം ചെയ്തു.
എം എസ് എഫ് പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.യു ഹംസ ഈത്തപ്പഴ ചലഞ്ച് വിശദീകരിച്ചു സംസാരിച്ചു.
എം എസ് എഫ് ജില്ലാ സെക്രട്ടറി വസീം മാലിക്, എം എസ് എഫ് കോങ്ങാട് മണ്ഡലം പ്രസിഡന്റ് ഹക്കീം എം.ടി, എം എസ് എഫ് കോങ്ങാട് മണ്ഡലം ട്രഷറർ ഫാസിൽ മുണ്ടംപോക്ക് എന്നിവർ സംസാരിച്ചു.
എം എസ് എഫ് പഞ്ചായത്ത് ട്രഷറർ ഷഹീൻ വളരാനി യോഗത്തിൽ നന്ദി അർപ്പിച്ചു.
Post a Comment