ചെർപ്പുളശ്ശേരി : പ്രമുഖ പരിസ്ഥിതി സംഘടനയായ അടക്കാപുത്തൂർ സംസ്കൃതി 2020ൽ യേശുദാസിന്റെ 80ആം പിറന്നാൾ ദിനത്തിൽ 80 വൃക്ഷത്തൈകൾ നട്ടു തുടക്കം കുറിച്ച ഗന്ധർവ്വനത്തിൽ 84ആം പിറന്നാൾ ദിനത്തിൽ 84 ആമത്തെ വൃക്ഷത്തൈ കണിക്കൊന്ന തൈ നട്ട് ആഘോഷിച്ചു പെരിന്തൽമണ്ണ അരക്കുപറമ്പ് മാട്ടറയിൽ കറുത്തേടത്ത് സാവിത്രി, ശ്രീകുമാരൻ നമ്പൂതിരി സ്മാരക സ്മൃതി വനത്തിലാണ് ഗന്ധർവ്വ വനം ഒരുക്കിയിട്ടുള്ളത്, മാതാപിതാക്കളുടെ ഓർമ്മയ്ക്കായി മകൻ ദാമോദരൻ ഉണ്ണി നമ്പൂതിരി( കുട്ടൻ മാഷ്) യാണ് ഏകദേശം മൂന്ന് ഏക്കറിൽ ഒരു ഏക്കർ സ്ഥലത്ത് സ്മൃതി വനവും ഒരേക്കർ സ്ഥലത്ത് ഗന്ധർവ്വനവും ഒരുക്കിയിട്ടുള്ളത്, പ്രകൃതിയെ ഏറെ സ്നേഹിക്കുന്ന ദാമോദരനുണ്ണി നമ്പൂതിരി ബാക്കി വരുന്നവരെ ഏക്കറിൽ ഒരു കുളം,മണ്ണ് വീട്, ഏറുമാടം, അന്യം നിന്നു പോകുന്ന 300 ഓളം ഔഷധ വൃക്ഷങ്ങളുടെ ശേഖരം എന്നിവ ഒരുക്കാനുള്ള തയ്യാറെടുപ്പി ലാണ് അടയ്ക്കാപുത്തൂർ സംസ്കൃതി യുടെ നേതൃത്വത്തിൽ ഈ വർഷം നടപ്പിലാക്കുന്ന പൊൻകണി 2024 പദ്ധതിയുടെ ഭാഗമായി പ്രശസ്ത ഗാനരചയിതാവ് പി സി അരവിന്ദൻ കണിക്കൊന്ന തൈ നട്ട് ഉദ്ഘാടനം ചെയ്തു ശേഷം അടയ്ക്കാപുത്തൂർ എ യു പി സ്കൂളിൽ 84 വിദ്യാർത്ഥിക ൾക്ക് 84 കണിക്കൊന്ന തൈകൾ വിതരണം ചെയ്തു ചടങ്ങിൽ കറു ത്തേടത്ത് ദാമോദരനുണ്ണി നമ്പൂതിരി, സംസ്കൃതി പ്രവർത്തകരായ രാജേഷ് അടയ്ക്കാപുത്തൂർ, യു.സി.വാസുദേ വൻ, ജയദേവൻ കൂടതൊടി, സനിൽ കളരിക്കൽ, അരുൺ തൂത തുടങ്ങി യവർ പങ്കെടുത്തു
ഗന്ധർവ്വ വനത്തിൽ കണിക്കൊന്ന തൈനട്ട് യേശുദാസിന്റെ എൺപത്തി നാലാം പിറന്നാൾ ആഘോഷം
The present
0
Post a Comment