ആവേശത്തോടെയും പ്രതീക്ഷയോടെയും ഒരു രാജ്യമെന്നനിലയിൽ നമ്മൾ തുടങ്ങിയ പ്രയാണം എവിടെയെത്തിനിൽക്കുന്നു?'കടന്നാക്രമിക്കപ്പെടുന്ന പാർലമെന്ററി വ്യവസ്ഥ'സെമിനാർ നടത്തി

'കടന്നാക്രമിക്കപ്പെടുന്ന പാർലമെന്ററി വ്യവസ്ഥ- രാഷ്ട്രീയ ചട്ടുകമാവുന്ന ഗവർണർമാർ' എന്ന വിഷയത്തിൽ സിപിഐ മണ്ണാർക്കാട് നടത്തിയ സെമിനാർ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

മണ്ണാർക്കാട്: 'കടന്നാക്രമിക്കപ്പെടുന്ന പാർലമെന്ററി വ്യവസ്ഥ- രാഷ്ട്രീയ ചട്ടുകമാവുന്ന ഗവർണർമാർ' എന്ന വിഷയത്തിൽ  സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി മണ്ണാർക്കാട് റൂറൽ ബാങ്ക് ഹാളിൽ നടത്തിയ സെമിനാർ ആശയ വൈവിധ്യങ്ങളുടെ വേറിട്ട പരിപാടിയായി.സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി സെമിനാർ ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ ബഹുസ്വരതയെയും ജനാധിപത്യ മൂല്യങ്ങളും പരമപ്രധാനമാണ്.ഗവർണർമാർ രാഷ്ട്രീയ ചട്ടുകം ആവുന്നതിന്റെ ഉദാഹരണമാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ.
ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്ന വിധം ഗവര്‍ണര്‍മാര്‍ രാഷ്ട്രീയമായി ഇടപെടുന്നതിനെതിരെ യോജിച്ചു പോരാടാന്‍ നമുക്ക് കഴിയണം, ബിനോയ് വിശ്വം എംപി പറഞ്ഞു.സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് അധ്യക്ഷനായി. ഡോക്ടർ കെ ടി ജലീൽ എംഎൽഎ, കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
എഴുത്തുകാരും പ്രഭാഷകരുമായ  കെപിഎസ് പയ്യനടം,എംജെ.ശ്രീചിത്രൻ എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.മുഹമ്മദ് മുഹ്സിൻ എംഎൽഎ,സിപിഐ സംസ്ഥാന നേതാക്കളായ വി.ചാമുണ്ണി,ജോസ് ബേബി,ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മണികണ്ഠൻ പൊറ്റശ്ശേരി,വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ
പി.അഹമ്മദ് അഷ്റഫ്,എം.ഉണ്ണീൻ അസീസ് ഭീമനാട്,വി.വി.ഷൗക്കത്തലി,പി. ശെൽവൻ,എ.അയ്യപ്പൻ,ടി.കെ.സുബ്രഹ്മണ്യൻ,എ.കെ.അബ്ദുൽ അസീസ്, സദഖത്തുള്ള പടലത്ത് തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post