കരിമ്പുഴ അക്ഷരക്കൂട്ടം വായനശാല വാർഷികാഘോഷിച്ചു

കരിമ്പുഴ അക്ഷരക്കൂട്ടം വായനശാല യുടെ നാലാമത് വാർഷികാഘോഷിച്ചു. ദേശീയ ഗായികക്കുള്ള അവാർഡ് നേടിയ ആദരണീയ പിന്നണി ഗായിക നഞ്ചിയമ്മ വാർഷികാഘോഷം ഉത്ഘാടനം ചെയ്തു. ഒറ്റപ്പാലം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ.പി.സുധീർ മാസ്റ്റർ  മുഖ്യപ്രഭാഷണം നടത്തി. യുവക്ഷേത്ര പബ്ലിക്കേഷൻ കൺവീനറും ഗ്രന്ഥ കാരനുമായ റവറന്റ് ഫാദർ ജോസഫ് ഒലിക്കൽ കൂനൽ, യുറീക്ക അസോ സിയേറ്റ് എഡിറ്റർ പി.എം നാരായണൻ മാസ്റ്റർ, താലൂക്ക് ലൈബ്രറി കൗൺ സിൽ അംഗം പി.മുരളി മോഹനൻ എന്നിവർ ആശംസകൾ നേർന്നു. യോഗത്തിൽ ഉഷാ രവീന്ദ്രനാഥിന്റെ കവിതാ സമാഹാരം " ചൂട്ട് " ,  മേഴ്സി ഷാജുവിന്റെ നോവൽ സമാഹാരം "തത്സമയം" എന്നിവ പ്രകാശനം ചെയ്തു. ഇരുവരും മറുമൊഴികൾ രേഖപ്പെടുത്തി. ഉത്ഘാടന യോഗത്തിന് വായനശാല പ്രസിഡണ്ട് എം. സെയ്തലവി അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി കെ.ആർ. രാജു സ്വാഗതവും, വൈസ് പ്രസിഡണ്ട് കെ.ബി. സത്യരാജ് നന്ദിയും രേഖപ്പെ ടുത്തി. ലൈബ്രറി കൗൺസിലിന്റെ വായനോത്സവങ്ങളിലും, ചിത്രരചനാ മത്സരങ്ങളിലും മികച്ച വിജയം നേടിയ വരെയും കേരളോത്സവങ്ങളിൽ വായനശാലക്കായി മികച്ച വിജയം നേടിയവരെയും , ഷട്ടിൽ ടൂർണമെന്റ് വിജയികൾ, വായനപ്പെട്ടി വിജയികൾ എന്നിവരെ യോഗം മൊമന്റോ നൽകി അനുമോദിച്ചു. അനുമോദനം വാർഡ് മെമ്പർ  നിഷാ രാമൻ നിർവഹിച്ചു. അംഗങ്ങളുടെ കവിയരങ്ങ്, കരകൗ ശല വസ്തുക്കളുടെ പ്രദർശനം, തിരു വാതിരക്കളി  ബാലവേദിയുടെ നാടകം, നൃത്ത നൃത്ത്യങ്ങൾ എന്നിവയുമു ണ്ടായി.

Post a Comment

Previous Post Next Post