എടത്തനാട്ടുകര: മാതൃഭൂമി സീഡ് ജില്ലാ അടിസ്ഥാനത്തിൽ ഒക്ടോബർ മാസത്തിൽ നടത്തിയ ഫൈവ് സ്റ്റാർ ഗാന്ധി പെയിന്റിങ് മത്സരത്തിൽ രാഷ്ട്രപിതാവിന്റെ ചിത്രം വരച്ച് വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി അല്‍ന സി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. മാതൃഭൂമി സർക്കുലേഷൻ വിംഗ് അംഗം കെ സുബൈർ അൽന സിക്ക് സർട്ടിഫിക്കേറ്റും ഉപഹാരവും കൈമാറി. പ്രധാനാധ്യാപകൻ സി.ടി മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. പടിക്കപ്പാടം സ്വദേശി ചക്കുപുരയ്‌ക്കൽ ശിഹാബുദ്ദീന്റെയും ഷിഫാനത്ത് ദമ്പതികളുടെയും മകളാണ് സി അൽന. സീഡ് കോ-ഓർഡിനേറ്റർ പി നബീൽ ഷാ അധ്യാപകരായ സി മുഹമ്മദാലി, എ.പി ആസിം ബിൻ ഉസ്മാൻ, എൻ ഷാഹിദ് സഫർ സീഡ് ക്ലബ്ബ് അംഗങ്ങളായ സി.എച്ച് അയാന, കെ മിഷാൽ എന്നിവർ സംബന്ധിച്ചു.
മാതൃഭൂമി സീഡ് ഫൈവ് സ്റ്റാർ ഗാന്ധി പെയിന്റിങ് മത്സരത്തിലെ വിജയി സി അൽനക്ക് ഉപഹാരം കൈമാറി
The present
0
Post a Comment