റിഹാബിലിറ്റേഷൻ സെന്ററിലെ ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ്ബിന്റെ റിപ്പബ്ലിക് ദിനാഘോഷം വർണ്ണാഭമായി

ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ 1950ൽ ഇന്ത്യൻ ഭരണഘടന നിലവിൽവന്ന ദിനത്തെ അനുസ്മരിക്കുന്ന 75-ാമത് റിപ്പബ്ലിക് ദിനാഘോഷം ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിന്റെ മണ്ണംപറ്റയിലുള്ള റിഹാബിലിറ്റേഷൻ സെൻററിൽ വെച്ച് ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ.സി യുടെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജിക.സി ഉദ്ഘാടനം ചെയ്തു. 


പുനരധിവാസ കേന്ദ്രത്തിൽ ആത്മാർത്ഥയോടെയും അർപ്പണ മനോഭാവത്തോടെയും മാതൃക പ്രവർത്തനം നടത്തുന്ന ടീച്ചർ രമ്യ.ജി യെ യോഗത്തിൽ ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ്ബ് പൊന്നാടയണിയിച്ച് ആദരിച്ചു. 
കൂടാതെ കണ്ണൂരിൽ വച്ച് നടന്ന ഈ വർഷത്തെ കുടുംബശ്രീ ബഡ്സ് സംസ്ഥാനതല കലോത്സവത്തിൽ (തില്ലാന) മിമിക്രിയിൽ - ജൂനിയർ, ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അർജുൻ.സി.ആർ നെ യോഗത്തിൽ ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ്ബ് പ്രത്യേകം അഭിനന്ദിച്ച് ആദരിച്ചു.
ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ്ബിൻറെ ചാർട്ടർ പ്രസിഡന്റ് ഡോ.എ.കെ.ഹരിദാസ് മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ ലയൺസ് ക്ലബ്ബ് പ്രസിഡൻറ് മണികണ്ഠൻ മഠത്തിൽ മുഖ്യപ്രഭാഷണം നടത്തി.
ലയൺസ് ക്ലബ്ബിന്റെ വൈസ് പ്രസിഡണ്ട് ഡോ.സതീഷ്. ടി, ടെയ്മർ ഷാജി ദാസ്.കെ, റീഹാബിലിറ്റേഷൻ സെന്റർ പിടിഎ പ്രസിഡണ്ട് ഉഷാദേവി.സി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
റീഹാബിലിറ്റേഷൻ സെന്ററിന്റെ ടീച്ചർ രമ്യ.ജി സ്വാഗതവും, 
ലയൺസ് ക്ലബ്ബിന്റെ സെക്രട്ടറി ഭാസ്കർ പെരുമ്പിലാവിൽ നന്ദിയും പറഞ്ഞു. 
ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ്ബിൻറെ ട്രഷറർ ഡോ.എൻ.അരവിന്ദാക്ഷൻ, ടൈൽ ട്വിസ്റ്റർ രാജൻ മൊളിച്ചിയിൽ, ഐ.പി.പി. അരുൺ രവി.കെ.ആർ, സെൻറർ ജീവനക്കാരി കൃഷ്ണകുമാരി.പി.പി തുടങ്ങിയവർ നേതൃത്വം നൽകി. 
സെന്ററിലെ കുട്ടികളുടെ കലാപരിപാടികളും, ശേഷം എല്ലാവർക്കും ലയൺസ് ക്ലബ്ബിന്റെ വകയായി പായസം, മിഠായി വിതരണവും ഉണ്ടായി.

Post a Comment

Previous Post Next Post