ആരാധനാലയങ്ങൾ നന്മയുറ്റ സാംസ്കാരിക കേന്ദ്രങ്ങൾ:തിരുവിഴാംകുന്ന് മസ്ജിദുൽ ഹിക്മ ഉദ്ഘാടനം ചെയ്‌തു.

തിരുവിഴാംകുന്ന് : വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവിഴാംകുന്ന് ശാഖാ സമിതിക്ക് കീഴിൽ മസ്ജിദുൽ ഹിക്മ പള്ളി ഉദ്ഘാടനം ലജ്നത്തുൽ ബുഹൂസിൽ ഇസ്‌ലാമിയ്യഃ പണ്ഡിതസഭ സംസ്ഥാന ചെയർമാനും പ്രശസ്ത ഖുർആൻ പണ്ഡിതനുമായ കുഞ്ഞിമുഹമ്മദ്‌ മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു.കെ ഉമ്മർ സാഹിബ് അധ്യക്ഷത വഹിച്ചു. 
വിസ്‌ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ്‌, പീസ് റേഡിയോ സി.ഇ.ഒ പ്രൊഫ.ഹാരിസ് ബിൻ സലീം,വിസ്‌ഡം ജില്ലാ പ്രസിഡന്റ്‌ പി ഹംസക്കുട്ടി സലഫി, സെക്രട്ടറി റഷീദ് കൊടക്കാട്ട്,മണ്ഡലം സെക്രട്ടറി സുധീർ ഉമ്മർ, മുറിയക്കണ്ണി മഹല്ല് സെക്രട്ടറി യൂസുഫ് പുല്ലിക്കുന്നൻ,വിസ്‌ഡം യൂത്ത് മണ്ഡലം സെക്രട്ടറി കെ ഷിഹാസ്, ട്രഷറർ അബ്ദുൽ അസീസ് സ്വലാഹി, വിസ്‌ഡം സ്റ്റുഡന്റ്സ് മണ്ഡലം സെക്രട്ടറി കെ.പി മുഹമ്മദ്‌ ഫാരിസ്, റിയാസ് ആലിക്കൽ, ഫിറോസ് സ്വലാഹി, റിയാസ് ശറഫി, മദ്റസ പ്രധാനാധ്യാപകൻ ഷറഫുദ്ധീൻ ശറഫി എന്നിവർ പ്രസംഗിച്ചു. തയ്യിൽ ബാപ്പു ഹാജി, മംഗലത്ത് ഉമ്മർ, കെ.കെ സിദ്ദീഖ്, സി.പി മൊയ്തീൻ കുട്ടി, പാറപ്പുറത്ത് മുഹമ്മദ്, കൊങ്ങത്ത് ഹംസ, തയ്യിൽ അബൂബക്കർ, വിസ്ഡം ജില്ലാ വൈസ് പ്രസിഡന്റുമാരായ അബ്ദുൽ ഹമീദ് ഇരിങ്ങൽത്തൊടി, വി ഷൗക്കത്തലി അൻസാരി, ജോയിന്റ് സെക്രട്ടറി ടി.കെ സദഖത്തുള്ള എന്നിവർ നേതൃത്വം നൽകി. കാജഹുസൈൻ, സുനീബ് പറോക്കോട്ട് എന്നിവർക്കുള്ള ഉപഹാരസമർപ്പണം ഫിറോസ് ഇസ്മായിൽ നിർവഹിച്ചു.
വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ, വിസ്‌ഡം യൂത്ത്, വിസ്‌ഡം സ്റ്റുഡന്റ്സ്, വിസ്‌ഡം വിമൺ, വിസ്‌ഡം ഗേൾസ് ശാഖാ സമിതികളുടെ ഓഫീസുകൾ, സകാത്ത്സെൽ, ചികിത്സാസഹായം, സ്വയംതൊഴിൽ സഹായം, ദുരിതാശ്വാസം,ഈദ് കിസ്‌വ,വിദ്യാനിധി സ്കൂൾ കിറ്റ്, സാമൂഹ്യക്ഷേമം എന്നിവയുടെ ഓഫീസുകൾ,അൽ ഹികമ സലഫി മദ്രസ, ഖുർആൻ ഹദീസ് ക്ലാസുകൾ, വിജ്ഞാനവേദികൾ, സി.ആർ.ഇ എന്നിവയും മസ്ജിദുൽ ഹിക്മയിൽ പ്രവർത്തനമാരംഭിച്ചു.

Post a Comment

Previous Post Next Post