എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ നിർമ്മിച്ച് നൽകിയ രണ്ട് സ്നേഹഭവനത്തിന്റെ താക്കോൽദാന ചടങ്ങ് മണ്ണാർക്കാട് MLA അഡ്വ. എൻ ഷംസുദ്ദീന്റെ അദ്ധ്യക്ഷതയിൽ ബഹു. സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവ്വഹിച്ചു. സഹജീവി സ്നേഹത്തിൽ ജനകീയ വിദ്യാർത്ഥി മുന്നേറ്റമാണ് ഈ കൊച്ചു വിദ്യാലയം ഏറ്റെടുത്ത് നടത്തിയിട്ടുള്ളതെന്നും, സമൂഹനന്മയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും അനുഭവ പാഠങ്ങൾ അധ്യാപകരും രക്ഷിതാക്കളും സമൂഹവും ഒരേ മനസ്സോടെയുള്ള പ്രവർത്തനമെന്നെ അത്ഭുതപ്പെടുത്തിയതായും
പാഠപുസ്തകങ്ങൾക്കും ക്ലാസ് മുറികൾക്കുമപ്പുറമുള്ള സമൂഹ നന്മയുടെ ഗുണപാഠങ്ങൾ സമൂഹത്തിന് പകർന്ന് നൽകാൻ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാക്കേണ്ട ഒന്നാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ഞാനിന്ന് എന്ത് സത് പ്രവർത്തി ചെയ്തുവെന്ന് ചിന്തിക്കുമ്പോൾ ഇന്ന് ഈ വിദ്യാലയത്തിലെ സഹപാഠികൾക്കുള്ള സ്നേഹവീടിന്റെ താക്കോൽദാനം ഓർമ്മിക്കപെടുന്ന ഒന്നാണ് എന്നുകൂടി പറഞ്ഞാണ് മന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. മണ്ണാർക്കാട് DYSP വി.എ കൃഷ്ണദാസ്, സുരേഷ് ഹരിഹരൻ, അലനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി സജ്ന സത്താൻ, എടപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കെ കബീർ മാസ്റ്റർ, തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം മാസ്റ്റർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ജയരാജൻ നാമത്ത്, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി അബൂബക്കർ, ജില്ലാ പഞ്ചായത്തംഗം കെ മെഹർബാൻ, ബ്ലോക്ക് മെമ്പർ പി ഷാനവാസ്, വാർഡംഗം അലി മഠത്തൊടി, എടത്തനാട്ടുകര KVVES പ്രസിഡന്റ് എ.പി മാനു, KSHM കോളേജ് പ്രിൻസിപ്പാൾ എം അജിത് കുമാർ, എടത്തനാട്ടുകര GHSS പ്രിൻസിപാൾ എസ് പ്രതിഭ, എടത്തനാട്ടുകര GOHSS പ്രധാനാധ്യാപകൻ പി റഹ്മത്ത്, മുഫീന ഏനു, എം.പി.എ ബക്കർ, എം.പി സുഗതൻ, ഇബ്നു അലി എടത്തനാട്ടുകര, സ്കൂൾ മാനേജർ ഡോ. കെ മഹഫൂസ് റഹീം, ഷമീം കരുവള്ളി, ഉസ്മാൻ കുറുക്കൻ, കെ.ടി ഹംസപ്പ, നാസർ കാപ്പുങ്ങൽ, റഹീസ് എടത്തനാട്ടുകര, ഉമ്മർ മഠത്തൊടി, മണ്ണാർക്കാട് KSEB എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ് മൂർത്തി, എം സിബ്ഗത്തുള്ള, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വി അബ്ദുള്ള, എൻ ഫൈസൽ പ്രധാനാധ്യാപകൻ സി.ടി മുരളീധരൻ എം.പി.ടി.എ പ്രസിഡന്റ് എൻ നാജിയ, വൈസ് പ്രസിഡന്റ് കെ കാർത്തിക കൃഷ്ണ, പി.ടി.എ വൈസ് പ്രസിഡന്റുമാരായ പി മൂസ, അയ്യൂബ് മുണ്ടഞ്ചീരി, പി.പി ഉമ്മർ പി.ടി.എ അംഗങ്ങളായ വി ഷിഹാബ്, പി അഹമ്മദ് സുബൈർ, സി.പി അസീസ്, എൻ.കെ ഷിഹാബ്, റസാഖ് മംഗലത്ത്, സി അലി, എം മുസ്തഫ, കെ ബുഷറ, സി.പി മുർഷിദ, സി. റുബീന, കെ ഷാനിബ, പി ശാരിക, സി.പി നുസ്‌റത്ത്, പി റജീന, വി.പി സജ്ല, എൻ സുനീറ, പി സാബിറ അധ്യാപകരായ കെ.എം ഷാഹിന സലീം, കെ.എ മിന്നത്ത്, ടി ഹബീബ, എം.പി മിനീഷ, എം ഷബാന ഷിബില, എ.പി ആസിം ബിൻ ഉസ്മാൻ, ഐ ബേബി സൽവ, കെ.പി ഫായിഖ് റോഷൻ, എൻ ഷാഹിദ് സഫർ, പി നബീൽ ഷാ, എം അജ്ന ഷെറിൻ ഭവന നിർമ്മാണ കമ്മിറ്റി കൺവീനർ സി മുഹമ്മദാലി സ്വാഗതവും, ഭവന നിർമ്മാണ കമ്മിറ്റി ചെയർമ്മാനും പി.ടി.എ പ്രസിഡന്റുമായ എം.പി നൗഷാദ് റിപ്പോർട്ട് അവതരണവും, ഭവന നിർമ്മാണ കമ്മിറ്റി ട്രഷററും പി.ടി.എ വൈസ് പ്രസിഡന്റുമായ കെ ആസിഫ് ഫസൽ നന്ദിയും പറഞ്ഞു. വിദ്യാലയം രണ്ട് വീട്ടുകാർക്കും ഏർപ്പെടുത്തിയ ഗിഫ്റ്റുകൾ വീട്ടുടമകൾക്ക് കൈമാറി.
Post a Comment