കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തും കുടുംബ ആരോഗ്യ കേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമായി സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സതി രാമരാജൻ പരിപാടി ഉദഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിനിമോൾ ജോൺ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ രാജൻ പി. റീന സുബ്രമണ്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സി എം രാധാകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി.
മധു നെല്ലായ സന്നദ്ധ പ്രവത്തകരുടെ ചുമതലകൾ ഉൾപെടെയുള്ള ഉത്തരവാദിത്തങ്ങൾ സംബന്ധിച്ച വിശദമായ പരിശീലന ക്ലാസ്സ് നയിച്ചു. വിവിധ വാർഡുകളിൽ നിന്നും തെരഞ്ഞെടുത്ത സേവന സന്നദ്ധർ, പൊറ്റശ്ശേരി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ SPC, NSS, SCOUT എന്നിവയിലെ കേഡററുകൾ, കാഞ്ഞിരപ്പുഴ അസംപ്ഷൻ നഴ്സിംഗ് സ്കൂളിലെ വിദ്യാർത്ഥികൾ, വിവിധ വാർഡ് മെമ്പർമാർ, കമ്മ്യൂണിറ്റി നേഴ്സ് ഭാമിനി, എന്നിവർ പങ്കെടുത്ത പരിപാടിക്ക് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി ബാലകൃഷ്ണൻ സ്വാഗതവും പി അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.
Post a Comment