പൊന്നംകോട് ഫൊറോനാ പള്ളിത്തിരുന്നാളിന്‌ കൊടിയേറി

പൊന്നംകോട് സെൻ്റ് ആൻ്റണീസ് പള്ളിത്തിരുന്നാളിന് ഫാ. മെൽബിൻ ചിറമേൽ കൊടിയേറ്റുന്നു

കല്ലടിക്കോട്‌ : പൊന്നംകോട് സെന്റ് ആന്റണീസ്  ഫൊറോനാ പള്ളിയിൽ വിശുദ്ധ അന്തോണീസിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും
തിരുന്നാളിന്‌  കൊടിയേറി.
നവ വൈദികനായ മെൽബിൻ ചിറമേൽ ആണ് കൊടിയേറ്റിയത്.
തുടർന്ന്  മെൽജോ ചിറമേൽ മെൽബിൻ ചിറമേൽ എന്നിവരുടെ കാർമ്മികത്വത്തിലുള്ള തിരുന്നാൾ കുർബ്ബാന, സന്ദേശം, ലദീഞ്ഞ് എന്നിവയുണ്ടായിരുന്നു.ശനിയാഴ്ച്ച വൈകുന്നേരം 4 ന്‌ നവ വൈദികൻ സൈമൺ കൊള്ളന്നൂരിന്റെ കാർമ്മികത്വത്തിലുള്ള തിരുന്നാൾ കുർബ്ബാന, ലദീഞ്ഞ്, സന്ദേശം എന്നിവയുണ്ടാകും. 7 ന്‌ കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷന്റെ ഗാനമേളയും ഉണ്ടാകും.ഞായറാഴ്ച്ച കാലത്ത് 7 ന്‌ ദിവ്യ ബലി, 3.33 ന്‌ പാലക്കാട് കക്തീഡ്രൽ വികാരി ഫാദർ ജോഷി പുലിക്കോട്ടിലിന്റെ കാർമ്മികത്വത്തിലുള്ള തിരുന്നാൾ കുർബ്ബാന, അഗളി പള്ളി വികാർ ഫാദർ മാർട്ടിൻ ഏറ്റുമാനൂക്കാരന്റെ തിരുന്നാൾ സന്ദേശം,തിരുന്നാൾ പ്രദക്ഷിണം,തിങ്കളാഴ്ച്ച കാലത്ത് 6.30 ന്‌ സകല മരിച്ചവരുടേയും തിരുന്നാൾ എന്നിവയുണ്ടാകും. ഇടവക വികാരി ഫാദർ മാർട്ടിൻ കളമ്പാടൻ,കൈക്കാരന്മാരായ മാത്യു പഴുക്കാത്തറ, ജോസ് മാളിയേക്കൽ, തിരുന്നാൾ കൺവീനർമാരായ വാവച്ചൻ കപ്യാങ്കൽ, ബേബി പാലപ്പറമ്പിൽ എന്നിവർ തിരുന്നാളാഘോഷങ്ങൾക്ക് നേതൃത്വം നൽകും.

Post a Comment

Previous Post Next Post