കോങ്ങാട് സബ് ട്രഷറി ഉടൻ അനുവദിക്കുക, കെ എസ് എസ് പി യു സമ്മേളനം നടത്തി

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോങ്ങാട് യൂണിറ്റ് സമ്മേളനം കോങ്ങാട് ഹിൽ ലാൻഡ് പാർക്കിൽ നടന്നു. കോങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എംപി ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്തു. പി ദിനകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി പി എൻ മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി.
സെക്രട്ടറി ടി പി അച്യുതാനന്ദൻ,ജില്ലാ കമ്മിറ്റി അംഗങ്ങളായ പി കൃഷ്ണൻകുട്ടി,കെ സത്യഭാമ,ബ്ലോക്ക് വൈസ് പ്രസിഡണ്ട് എൻ. രാധാകൃഷ്ണൻനായർ,പി ദേവഭൂപെന്ദ്രൻ, പൊന്നമ്മ ടീച്ചർ, ഗംഗാധരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.സ്റ്റാറ്റൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക, കോങ്ങാട് സബ് ട്രഷറി ഉടൻ അനുവദിക്കുക, പെൻഷൻകാരുടെ ക്ഷാ മാശ്വാസ കുടിശിക ഉടൻ അനുവദിക്കുക,പി എഫ് ആർ ഡി എ പെൻഷനിലെ അപാതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ പ്രമേയ രൂപത്തിൽ അവതരിപ്പിച്ചു. സമ്മേളനത്തിൽ ഗാന രചയിതാവും സംവിധായകനുമായ സി വി കൃഷ്ണകുമാരൻ മാസ്റ്ററെയും തായമ്പക വാദകൻ ശുകപുരം രാധാകൃഷ്ണനെയും സബ്ജില്ലാ കലോത്സവത്തിൽ മികവ് ഉയർത്തിയ കെ പി ആർ പി ഹയർ സെക്കൻഡറി സ്കൂളിനെയും, കോങ്ങാട് ജി യു പി സ്കൂളിനെയും ആദരിച്ചു. ട്രഷറർ നവാബ് ജാൻ നന്ദി പ്രകടിപ്പിച്ചു.യൂണിറ്റ് പ്രസിഡണ്ടായി
ദിനകരൻ മാസ്റ്ററെയും സെക്രട്ടറിയായി ടി പി അച്യുതാനന്ദനെയും തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post