കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത്
ലോക്കൽ ഗവർമെന്റ മെമ്പേഴ്സ് ലീഗ് (എൽ ജി എം.എൽ) കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് ഓഫീസിന്റെ മുമ്പിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ പാലക്കാട് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.ടി.എ സിദ്ധിഖ് ഉദ്ഘാടനം ചെയ്തു.
എൽ.ജി എം.എൽ മണ്ഡലം വൈസ് പ്രസിഡന്റ് പാറയിൽ മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു.
മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കല്ലടി അബൂ ബക്കർ മുഖ്യ പ്രഭാഷണം നടത്തി. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ അധികാരങ്ങളെ നോക്കുകുത്തികളാക്കുന്ന സർക്കാറിനെതിരെ മുസ്ലിം ലീഗ് ജനപ്രതിനിധികൾ ഈ മാസം 24 ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ മുന്നോടിയായിട്ടാണ് ജനപ്രതിനിധികൾ പഞ്ചായത്തിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തിയത്.ധർണ്ണയിൽ മുസ്ലിം ലീഗ് നേതാക്കളായ പാശ്ശേരി ഹസ്സൻ കെ.പി ഉമ്മർ റഷീദ് മുത്തനിൽ സൈനുദ്ധീൻ താളിയിൽ എൻ.പി. ഹമീദ് റഫീക്ക് കൊങ്ങത്ത് എരുവത്ത് മുഹമ്മദ് ജനപ്രതിനിധികളായ കെ.ടി.അബ്ദുല്ല കെ.ഹംസമാസ്റ്റർ കെ. റജീന സി.കെ. സുബൈർ ഒ ഇർഷാദ് നസീമ അയ്നെല്ലി റുബീന കെ. റഷീദ പുളിക്കൽ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര സ്വാഗതവും ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റഫീന മുത്തനിൽ നന്ദിയും പറഞ്ഞു.
Post a Comment