തിരുവാഴാംകുന്ന്:
ആശ്രയ സഹായ ചാരിറ്റമ്പിൾ ട്രസ്റ്റും പാലക്കാട് അഹല്ല്യ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ കണ്ണ് പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു .ജില്ലാ പഞ്ചായത്ത് മെമ്പർ മഹർബാൻ ടീച്ചർ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ ട്രസ്റ്റ് ബോർഡ് പ്രസിഡണ്ട് ശ്രീജയ രാജ് അദ്ധ്യക്ഷതവഹിച്ചു. ദാമോദരൻ നമ്പീശൻ ചടങ്ങിന് സ്വാഗതം നേർന്നു. യൂസഫ് മാസ്റ്റർ, കുഞ്ഞിതു മാസ്റ്റർ, ശ്രീജയ പ്രകാശ് മാസ്റ്റർ, നിയാസ് ബബു, ത്രേസ്യാമ്മ എന്നിവർ ആശംസകൾ അർപ്പിച്ചു. വിദഗ്‌ധ ഡോക്റ്റർമാരുടെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പിൽ നൂറോളം പേർക്ക് വിദഗ്ധ ചികിൽസയും ആവശ്യമുള്ള രോഗികൾക്ക് ശസ്ത്രക്രിയകളും നിർദ്ദേശിച്ചു. കൊച്ചു കൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു
Post a Comment