പ്രതിരോധത്തിലൂടെ ആത്മാഭിമാനം

കുട്ടികൾക്കായി കരാട്ടെ, യോഗ, മാസ്സ് ഡ്രിൽ എന്നിവയുടെ സൗജന്യ പരിശീലനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു

 തച്ചമ്പാറ :കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ പെരുകുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ കുട്ടികൾ ആദ്യം പഠിക്കേണ്ടത് സ്വയം പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളാണ് എന്ന സന്ദേശത്തോടെ സി.സ്.എം എ ൽ പി സ് എടായ്ക്കൽ സ്കൂളിലെ കുട്ടികൾക്കായി കരാട്ടെ, യോഗ, മാസ്സ് ഡ്രിൽ എന്നിവയുടെ സൗജന്യ പരിശീലനത്തിന്റെ ഉദ്ഘാടനം തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ നാരായണൻകുട്ടി നിർവഹിച്ചു. മോഹനൻ എസ് ഐ പാലക്കാട്,അഭിമന്യു ബാലചന്ദ്രൻ (കരാട്ടെ), രാമകൃഷ്ണൻ (യോഗ )എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
   ചടങ്ങിൽ മെമ്പർമാരായ മല്ലിക, ഐസക് ജോൺ , എം പി ടി എ പ്രസിഡന്റ് ഉഷ, ഗിരിജ ടീച്ചർ , ചിത്ര ടീച്ചർ, രക്ഷിതാക്കൾ, അധ്യാപകർ കുട്ടികൾ എന്നിവർ പങ്കെടുത്തു.കുട്ടികൾക്ക് വിജ്ഞാനത്തോടൊപ്പം ശാരീരികവും, മാനസികവുമായ സമ്പൂർണ്ണമായ വളർച്ചയാണ് സ്കൂൾ ലക്ഷ്യമിടുന്നത്. 

Post a Comment

Previous Post Next Post