ചലച്ചിത്ര പത്ര പ്രവർത്തകനുള്ള പ്രഥമ ജി.കെ.പിള്ള ഫൗണ്ടേഷൻ അവാർഡ്ദാസ് മാട്ടുമന്തക്ക് സമ്മാനിച്ചു

പാലക്കാട്:മലയാള സിനിമയിലെ മികച്ച ചലച്ചിത്ര പത്രപ്രവർത്തകനുള്ള പ്രഥമ ജി.കെ.പിള്ള ഫൗണ്ടേഷൻ അവാർഡ് ദാസ് മാട്ടുമന്തക്ക് സമ്മാനിച്ചു.
കഴിഞ്ഞ 28 വർഷമായി മലയാള സിനിമയിൽ ഫിലിം ജേർണ്ണലിസ്റ്റായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ദാസ് മാട്ടുമന്ത.
ഏഴ് പതിറ്റാണ്ടിലധികം കാലം മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന ജി.കെ.പിള്ളയുടെ പേരിൽ ജി.കെ.പിള്ള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് ലഭിച്ചതിൽ അതിയായ ചാരിതാർത്ഥ്യമുള്ളതായി ദാസ് പറഞ്ഞു. വർക്കലയിലെ വിമ കൺവെൻഷൻ സെന്ററിലായിരുന്നു അവാർഡ്‌ ദാന ചടങ്ങ്.  
സിനിമാ സീരിയൽ രംഗത്തെ താരങ്ങളും, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രഗൽഭരും അണിനിരന്ന പ്രൗഡഗംഭീരമായ സദസ്സിനെ സാക്ഷിനിർത്തി ചലച്ചിത്ര നിർമ്മാതാവ് ഗോകുലം ഗോപാലനാണ് പുരസ്കാരം നൽകിയത്.

Post a Comment

Previous Post Next Post