കൃഷിപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി ശ്രീരാമജയം എ.എൽ.പി്
സ്ക്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപ കരും തൊഴിലാളികളോടൊപ്പം ചേർന്ന് കൊയ്ത്തുത്സവം സംഘടിപ്പിച്ചു.
ഈശ്വരമംഗലം കൊടുങ്ങൻ പാടശേഖ രത്തിൽ കർഷകനായ മുണ്ടക്കോട്ടിൽ കുമാരന്റെ കൃഷിയിടത്തിൽ വിളഞ്ഞ പൊൻമണി നെൽക്കതിരുകൾ കൊയ് തെടുത്താണ് കൊയ്ത്തുത്സവം സംഘ ടിപ്പിച്ചത്. കൊയ്ത്ത്, വൈക്കോൽ, ചുരുട്ട്,കറ്റ കെട്ടൽ, മെതി,നെല്ല് പുഴുങ്ങൽ, ഉണക്കൽ, നെല്ലുകുത്ത് തുടങ്ങി വിത്തു വിതക്കുന്നതു മുതൽ അരി ലഭിക്കുന്നതുവരെയുള്ള വിവിധ ഘട്ടങ്ങൾ കുമാരൻ കുട്ടികളോട് വിശദീകരിച്ചു. പാടശേഖരങ്ങൾ ജലസംഭരണികളാണെന്നും അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു. ഗ്രാമപഞ്ചായ ത്തംഗം എം.കെ. ദ്വാരകാനാഥൻ പ്രധാ നാദ്ധ്യാപകൻ പി.ജി. ദേവരാജൻ, കെ. ഷനൂബ്, കെ.ആർ. പ്രവീൺ എന്നിവർ നേതൃത്വം നൽകി.ഈശ്വരമംഗലത്തെ കർഷക തൊഴിലാളികളോടൊപ്പം കൊൽക്കത്ത സ്വദേശികളായ വികാസ് ,ബബലു, ഗോപാൽ എന്നി വരും പങ്കെടുത്തു.
Post a Comment